രാജവെമ്പാലയെ കളിപ്പാട്ടമാക്കി കുരുന്ന്; ഭയപ്പെടുത്തും ദൃശ്യങ്ങള്‍ – വൈറൽ വിഡിയോ
Mail This Article
കൂറ്റൻ രാജവെമ്പാലയ്ക്കൊപ്പം തെല്ലും പേടിയില്ലാതെ കളിക്കുന്ന കൊച്ചുകുട്ടിയുടെ ഈ വിഡിയോ ഒരേ സമയം അമ്പരപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നായ രാജവെമ്പാലയ്ക്കൊപ്പം ഒരു കൊച്ചുകുട്ടി പുഞ്ചിരിയോടെ കളിക്കുന്നതാണ് വിഡിയോയിൽ. സുഭാഷ് ചന്ദ്ര എൻഎസ് എന്നയാളാണ് ഈ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
തന്റെ രണ്ടിരട്ടിയെങ്കിലും നീളമുള്ള പാമ്പിന്റെ വാലിലാണ് കക്ഷി പിടിച്ചിരിക്കുന്നത്. പത്തിവിരിച്ചു നിൽക്കുന്ന പാമ്പിനെ ഒരു കളിപ്പാട്ടമെന്നോണമാണ് കുട്ടി കൈകാര്യം ചെയ്യുന്നത്. പലർക്കു പാമ്പുകളെ അല്പം പേടിയൊക്കയാണ്. ഈ കുട്ടിയുടെ പ്രവർത്തിയിൽ അമ്പരക്കുകയാണ് സോഷ്യൽ ലോകം. രാജവെമ്പാല ഏറ്റവും നീളമേറിയതും വിഷമുള്ളതുമായ ഉരഗങ്ങളിൽ ഒന്നാണ്. ഒരു കടികൊണ്ട് ഇവ പുറപ്പടുവിക്കുന്ന ന്യൂറോടോക്സിൻ 20 പേരെ വരെ കൊല്ലാൻ പര്യാപ്തമാണ്.
വിഡിയോ വളരെപ്പെട്ടന്നാണ് വൈറലായത്. എന്നാൽ നിരവധിപ്പേർ തങ്ങളുടെ ആശങ്കയും അമർഷവും പങ്കുവച്ചുകൊണ്ട് കമന്റുകൾ ചെയ്തു. "വളരെ അപകടകരമാണ്.... അത് ഏറ്റവും വേഗതയേറിയ ഒന്നാണ്, ഒരു നിമിഷം കൊണ്ട് തിരിഞ്ഞ് അവനെ കടിക്കാമായിരുന്നു’ "വിഡ്ഢിത്തം, ഇത് അനുവദിച്ചത് ആരായാലും ജയിലിലടക്കണം". "തമാശയല്ല, ആരാണ് അവനെ ഇത് ചെയ്യാൻ പരിശീലിപ്പിച്ചത്? അതിനെ കൈകാര്യം ചെയ്യാൻ അവന് പക്വതയുണ്ടോ?" എന്നൊക്കയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.
Content Summary : Little Boy playing with huge cobra - Viiral Video