ADVERTISEMENT

ലോക രാജ്യങ്ങഴളിലെ കറൻസികളുടെ പേരുകൾ പലർക്കും അറിയാമായിരിക്കും എന്നാൽ അതിന്റെ ചിഹ്നങ്ങളോ? അതല്പം പ്രയാസമാണല്ലേ?.. രാജ്യങ്ങളുടെ കറൻസികളുടെ പേരും അതിന്റെ ചിഹ്നങ്ങളും നിഷ്പ്രയാസം എഴുതി താരമാകുകയാണ് ഒരു ആറ് വയസ്സുകാരൻ. സെബാസ്റ്റ്യൻ എന്ന ഓട്ടിസ്റ്റിക്കായ കുട്ടിയാണ് തന്റെ ചില പ്രത്യേക കഴിവുകൾ കൊണ്ട് ശ്രദ്ധേയനാകുന്നത്. ഒരു രാജ്യത്തിന്റെ പേര് പറഞ്ഞാൽ ആദ്യം സെബാസ്റ്റ്യൻ  അവിടുത്തെ കറൻസിയുടെ ചിഹ്നം വരയ്ക്കും ഒപ്പം കറൻസിയുടെ പേരും എഴുതും. എഴുതുന്നതിനും ആ മിടുക്കന് ഒരു പ്രത്യേക രീതിയുണ്ട്. വലിയ മാർക്കർ കൈക്കുള്ളിൾ ചുരുട്ടി പിടിച്ചാണ് കക്ഷിയുടെ എഴുത്ത്. 

 

പ്രത്യേക പരിഗണന വേണ്ടുന്ന ഇത്തരം കുട്ടികൾക്ക് വ്യത്യസ്തമായ പല കഴിവുകളുമുണ്ടാകും. മുൻപ് പല ഫോണ്ടുകളിൽ എഴുതിയും  സെബാസ്റ്റ്യൻ ആരാധകരെ സ്വന്തമാക്കിയിരുന്നു.  ലിറ്റിൽ ഐൻസ്റ്റീൻ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ അക്ഷരങ്ങൾ കൊണ്ട് മാജിക്ക് കാണിക്കുകയാണ്  ഈ മിടുക്കൻ. ചോക്കു കൊണ്ട് തറയിൽ വളരെ വേഗത്തിലെഴുതുന്നതാണ് സെബാസ്റ്റ്യന് ശീലം. നേരത്തേ അമേരിക്കൻ പ്രസിഡന്റുമാരുടെ ഒപ്പുകളിട്ടും ഈ മിടുക്കൻ വൈറലായിരുന്നു. ആദ്യം ആരുടേയാണോ ഒപ്പിടുന്നത് ആ ആളുടെ ഒരു കാരിക്കേച്ചർ വരയ്ക്കും പിന്നെ ആ പേരെഴുതും ഒടുവിൽ മനോഹരമായി ആ പ്രസിഡന്റിന്റെ ഒപ്പുമങ്ങിടും.

 

സെബാസ്റ്റ്യന് ഹൈപ്പർലെക്സിയ എന്ന അവസ്ഥയുണ്ട്. ഹൈപ്പർലെക്സിയ എന്നത് അക്ഷരങ്ങളോടോ അക്കങ്ങളോടോയുള്ള അതിശയകരമായ ആകർഷണമാണ്. ഹൈപ്പർലെക്സിയുള്ള കുട്ടികൾ അവരുടെ സമപ്രായക്കാരെക്കാൾ വളരെ കൂടുതൽ വായിക്കുകയും പലപ്പോഴും വളരെ ചെറിയ പ്രായത്തിൽ തന്നെ വായിച്ചു തുടങ്ങുകയും ചെയ്യും. തന്റെ ഈ അവസ്ഥ അവൻ നന്നായി ഉപയോഗിക്കുക തന്നെ ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന ഈ മിടുക്കന്റെ വിഡിയോകൾ  വിഡിയോ വൈറലാകാറുണ്ട്.

 

English Summary : A six year old boy with autism writing the world's currencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com