ADVERTISEMENT

മക്കളായ ജയ്‌ യുടെയും ജിയയുടെയും വിശേഷങ്ങളെല്ലാം ആരാധകരും സുഹൃത്തുക്കളുമായി പങ്കുവെക്കുന്നതിൽ യാതൊരു മടിയും കാണിക്കാറില്ല പ്രീതി സിന്റ. ലൊസാഞ്ചലസിൽ ഭർത്താവ് ജീൻ ഗുഡിനഫിനൊപ്പമാണ് സ്ഥിര താമസമെങ്കിലും ഇടയ്ക്കിടെ ഇന്ത്യയിലെത്താറുണ്ട് താരം. കഴിഞ്ഞ തവണ ഹിമാചൽ പ്രദേശിൽ അവധിദിനങ്ങൾ ചെലവഴിക്കാൻ എത്തിയപ്പോൾ മക്കൾക്കും ഭർത്താവിനുമൊപ്പവുമുള്ള ചിത്രവും പ്രീതി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മക്കളുടെ ഏറ്റവും പുതിയ വിശേഷവും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നു. 'മുണ്ഡൻ' ചടങ്ങിന് ശേഷമുള്ള ജിയയുടെയും ജയ് ന്റെയും ചിത്രത്തിനൊപ്പമാണ് ആ വിശേഷം ആരാധകരെയും സുഹൃത്തുക്കളെയും അറിയിച്ചിരിക്കുന്നത്. 

ഹൈന്ദവ ആചാരപ്രകാരം ആദ്യമായി മുടി തലയിൽ നിന്നും പൂർണമായും നീക്കം ചെയ്യുന്നതിനെയാണ് മുണ്ഡൻ എന്ന് പറയുന്നത്. മൊട്ടയടിച്ച തലയുമായി കാർപെറ്റ് വിരിച്ച തറയിലിരുന്നു രണ്ടുപേരും തങ്ങളുടെ കളികളിൽ മുഴുകിയിരിക്കുകയാണ്. ഇളം നീലനിറത്തിലുള്ള ഉടുപ്പാണ് ജിയയുടെ വേഷം. ഗ്രേ നിറത്തിലുള്ള ടീ ഷർട്ടും ഷോർട്സുമിട്ടാണ് ജയ് ഇരിക്കുന്നത്. മുണ്ഡൻ ചടങ്ങ് എന്താണെന്നും എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നുമൊക്കെ വിശദീകരിച്ചു കൊണ്ടാണ് പ്രീതി ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പവിത്രമായ ചടങ്ങായാണ് ഇതിനെ ഹിന്ദുക്കൾ കണക്കാക്കുന്നതെന്നും സൂചിപ്പിച്ചിട്ടുണ്ട്. '' അങ്ങനെ അവസാനം ഈ ആഴ്ചയിൽ മുണ്ഡൻ ചടങ്ങുകൾ നടന്നു, മുണ്ഡൻ ചടങ്ങിന് ശേഷമുള്ള ജയ് യും ജിയയുമിതാ..''ചുവന്ന നിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജിയും കുറിപ്പിനൊപ്പമുണ്ടായിരുന്നു.

ബോബി ഡിയോൾ അടക്കമുള്ള താരങ്ങളും സുഹൃത്തുക്കളും ആരാധകരും ചിത്രത്തിന് താഴെ തങ്ങളുടെ കമെന്റുകൾ കുറിക്കുകയും സ്നേഹം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഹൃദയത്തിന്റെ ചിഹ്‌നങ്ങളാണ് ബോബി ഡിയോൾ ചിത്രത്തിന് കമെന്റ് ആയി നൽകിയിരിക്കുന്നത്. ഒരു ആരാധകന്റെ കമെന്റ്, ഷാരൂഖിന്റെ പുതിയ ചിത്രമായ ജവാനിലെ താരത്തിന്റെ മൊട്ട തലയെ സൂചിപ്പിച്ചു കൊണ്ടായിരുന്നു. ''രണ്ടു കുട്ടികൾക്കും നിങ്ങൾ ജവാൻ ലുക്ക് നൽകിയിരിക്കുന്നു'' എന്നായിരുന്നു ആ കമെന്റ്. 2021 ലാണ് പ്രീതി സിന്റയ്ക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുട്ടികൾ ജനിച്ചത്.

Content Summary: Preity Zinta shares pictures of her kids after their mundan ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com