ADVERTISEMENT

പിതാവിനെ പോലെ തന്നെ കലാപരമായ കഴിവുകൾ തനിക്കുമുണ്ടെന്നു തെളിയിക്കുകയാണ് ഗിന്നസ് പക്രുവിന്റെ മകൾ ദീപ്ത കീർത്തി. എന്നാൽ അച്ഛൻ പക്രുവിനെ പോലെ മിമിക്രിയിൽ അല്ല, നൃത്തത്തിലാണ് മകളുടെ മികവ്. സമൂഹ മാധ്യമങ്ങളിലൂടെ മകളുടെ നൃത്ത വിഡിയോ പങ്കുവെച്ചത് പക്രു തന്നെയാണ്. ചടുലമായ ചുവടുകളുമായി നൃത്തം ചെയ്യുന്ന ദീപ്തയ്ക്കു നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. 

ഡൊയേച്ചി എന്ന ഇംഗ്ലീഷ് റാപ്പറുടെ 'വാട്ട് ഇറ്റ് ഈസ്' എന്ന ഗാനത്തിനാണ് ദീപ്ത കീർത്തിയുടെ നൃത്തം. പാട്ട് ആവശ്യപ്പെടുന്നത് പോലെ, വളരെ വേഗത്തിൽ മെയ്‌വഴക്കത്തോടെയാണ് പക്രുവിന്റെ മകൾ നൃത്തം ചെയ്യുന്നത്. 'വാട്ട് ഇറ്റ് ഈസ്' എന്ന സിംഗിളിലെ ഒരു വരിയായ ''എവെരി ഗുഡ് ഗേൾ നീഡ്‌സ് എ ലിറ്റിൽ തഗ്'' എന്നതാണ് ഡാൻസ് വിഡിയോയ്ക്കു ക്യാപ്ഷൻ ആയി പക്രു നൽകിയിരുന്നത്. കൂടെ മകളുടെ പേരും ചേർത്തിട്ടുണ്ട്. 

കൂട്ടുകാരും ആരാധകരും പക്രുവിന്റെ ഭാര്യയുമടക്കം നിരവധി പേരാണ് വിഡിയോയുടെ താഴെ കമന്റുകൾ കുറിച്ചിരിക്കുന്നത്. മകളുടെ ഡാൻസിനിടയിൽ അച്ഛന്റെയും എൻട്രി ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെന്നു ഒരാൾ എഴുതിയപ്പോൾ അമ്മ മകൾക്ക് ചുവന്ന നിറത്തിലുള്ള ഹൃദയ ചിഹ്നം നൽകിയാണ് പ്രോത്സാഹനം അറിയിച്ചിരിക്കുന്നത്. മികച്ച നൃത്തമെന്നും വളരെ മനോഹരമായിരിക്കുന്നു എന്നുമൊക്കെ ധാരാളം കമന്റുകൾ വിഡിയോയുടെ താഴെയുണ്ട്.

 

Content summary : Guinnespakru share a dance video of daughter Deepthakeerthy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com