ADVERTISEMENT

മകൻ അച്ചുവിനൊപ്പമുള്ള ഒരു സൂപ്പർക്യൂട്ട് വിഡിയോയാണ് നടിയും അവതാരകയുമായ പാർവതി കൃഷ്ണ പങ്കുവച്ചിരിക്കുന്നത്. ഏഴ് ദിവസത്തെ ജോലിയ്ക്ക് ശേഷം അച്ചുവിനരികെ എത്തിയതാണ് പാർവതി. അമ്മയെത്തുമ്പോൾ ഉറക്കത്തിലായിരുന്ന അച്ചുക്കുട്ടൻ അമ്മയെ കണ്ടതും കുഞ്ഞുമ്മയും കെട്ടിപിടുത്തവുമായി അമ്മയുടെ മാറിൽ ചാഞ്ഞു. ഉറക്കം തെളിഞ്ഞപ്പോൾ ‘പാറൂ ചോക്ലേറ്റ് വാങ്ങിച്ചോണ്ടു വരണേ’ എന്നായി ആവശ്യം. ചോക്ലേറ്റ് വാങ്ങിച്ചല്ലോ എന്ന് അമ്മ പറഞ്ഞതും അച്ചുക്കുട്ടൻ ഹാപ്പി. പാറൂ..എന്നുള്ള അച്ചുവിന്റെ ആ വിളിയാണ് വിഡിയോയുടെ ഹൈലൈറ്റ്.

മാലിക്ക് എന്ന സിനിമയ്ക്കു ശേഷം പാർവതി അഭിനയിച്ച ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന സിനിമയിൽ അച്ചുവും അമ്മയും അഭിനയിച്ചിരുന്നു.‘അഭിനേത്രി, അമ്മ എന്നീ നിലകളിൽ ഏറ്റവും അഭിമാനം തോന്നിയ നിമിഷം. മാലിക്കിന് ശേഷം താൻ അഭിനയിക്കുന്ന സിനിമയിൽ അച്ചുക്കുട്ടനും അഭിനയിക്കുന്നു’ എന്നുമാണ് മകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പാർവതി  അന്ന് കുറിച്ചത്. ഷൂട്ടിങിലുടനീളം സഹകരിച്ചതിന് അച്ചുവിന് അമ്മയുടെ വക പ്രത്യേകം നന്ദിയുമുണ്ടായിരുന്നു. 

പാർവതി കൃഷ്ണയും മകൻ അച്ചുക്കുട്ടനും സോഷ്യൽ മീഡിയയുടെ ഇഷ്ട താരങ്ങളാകളാണ്. അച്ചുവിന്റെ നിരവധി വിഡിയോകളാണ് പാർവതി തന്റെ സമൂഹമാധ്യമപേജിലൂടെ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോഴിതാ അച്ചുവിന്റെ ഈ സൂപ്പർക്യൂട്ട് വിഡിയോയ്ക്ക്  നിറയെ കമന്റുമായി  ആരാധകരുമെത്തി.

 

Content Summary : Parvathy R Krishna share video with son Achu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com