ADVERTISEMENT

തങ്ങളുടെ ഇരട്ടക്കൺമണികളിൽ ഒരാളായ ഉയിരുമായി ഇരിക്കുന്ന നയൻതാരയുടെ ഒരു ക്യൂട്ട് ചിത്രമാണ് വിഘ്നേശ് ശിവൻ ഇൻസ്റ്റഗ്രാമൽ പങ്കുവച്ചിരിക്കുന്നത്. ‘എന്റെ ഉയിരുകൾ. ഞായറായഴ്ച നന്നായി ചിലവഴിച്ചു ഒത്തിരി സ്നേഹവും ലളിതമായ നിമിഷങ്ങളും’ എന്നാണ് വിക്കി ഈ മനോഹരമായ ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്.  മക്കൾ ജനിച്ച വിവരവും ഓരോ കുഞ്ഞു വിശേഷങ്ങളും ആരാധകരുമായി  വിക്കി പങ്കുവയ്ക്കാറുണ്ടെങ്കിലും കുട്ടികളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ ഇതുവരെ പങ്കുവച്ചിട്ടില്ല. 

 

ചിത്രത്തിൽ മകൻ ഉയിരിനെ കയ്യിലെടുത്ത് താലോലിക്കുകയാണ് നയൻതാര. അമ്മയുടെ മാലയിൽ ആ കുഞ്ഞികൈ കൊണ്ട് പിടിച്ചിരിക്കുകയാണ് ഉയിർ. അമ്മയുടേയും മകന്റേയും ചിത്രത്തിന് ആരാധകരുടെ സ്നേഹം നിറഞ്ഞ കമന്റുകളും ലൈക്കുകളുമാണ്. ചിത്രത്തിന് ശ്രുതി ഹാസൻ ചുവന്ന ഹൃദയ ചിഹ്നമുള്ള ഇമോജിയുമായെത്തി. ചിത്രത്തില്‍ ഉലഗിനെ കാണാത്തതിൽ പരിഭവുമായെത്തിയവരുമുണ്ട്. ചിത്രമിടുമ്പോൾ രണ്ടു പേരുടേയും ഇടണമെന്നും ചിലർ വിക്കിയെ ഓർമപ്പെടുത്തി. 

 

ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ ‘എൻ’ എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന് വിഘ്നേഷ് പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിച്ചത്.

 

Content Summary : Vignesh Shivan share photo of Nayanthara with kid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com