‘നീലന് ഒരു നുള്ള് സ്നേഹം’, മൈഥിലിയുടെ മകന് ചോറൂണ്; മനോഹരം ഈ വിഡിയോ
Mail This Article
മലയാളത്തിന്റെ പ്രിയനടി മൈഥിലിയുടെ മകന്റെ ചോറൂണിന്റെ ദൃശ്യങ്ങൾ കോർത്തിണക്കിയ മനോഹരമായൊരു വിഡിയോ ശ്രദ്ധ നേടുകയാണ്. മൈഥിലിയ്ക്കും ഭർത്താവ് സമ്പത്തിനും അടുത്തിടെയാണ് ആദ്യത്തെ കൺമണിയായി മകൻ ജനിച്ചത്. തന്റെ ഗർഭകാലത്തെ വിശേഷങ്ങളും കാത്തിരിപ്പും താരം പലപ്പോഴായി സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. എങ്കിലും കുഞ്ഞിന്റെ മുഖം വ്യക്തമാക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ഇവർ പങ്കുവയ്ക്കാറില്ലായിരുന്നു. നീൽ സമ്പത്ത് എന്നാണ് കുഞ്ഞിന്റെ പേര്. പേരിന് വിജയി, ജേതാവ്, എന്നിങ്ങനെയാണ് അർഥങ്ങൾ. ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം.
‘നീലന് ഒരു നുള്ള് സ്നേഹം’. എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വിഡിയോയ്ക്ക് ഇഷ്ടമറിയിച്ച് എത്തിയിരിക്കുന്നത്. നേരത്തെ കുഞ്ഞാവയ്|ക്കൊപ്പമുള്ള ചില സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. വിത്ത് മൈ ബോയ്സ് എന്ന അടിക്കുറിപ്പായിരുന്നു അതിന് നൽകിയത്. psych ads എന്ന ഇൻസ്റ്റഗ്രാം പേജിലാണ് നീലിന്റെ ചോറൂണിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
Content Summary : Choroonu video of actress Mythili baby