ചേച്ചിയമ്മയുടെ പാലുവിന് ചോറൂണ്; ‘ഇങ്ങനൊരു ഭാഗ്യം അധികമാർക്കും കിട്ടില്ല’ എന്ന് കമന്റ്
Mail This Article
നടിയും നർത്തകിയുമായ ആര്യ പാർവതിയുടെ കുഞ്ഞനുജത്തി പാലുവിന് ചോറൂണ്. തന്റെ ഇരുപത്തിമൂന്നാം വയസസ്സിൽ ലഭിച്ച പാലുവിന്റെ കുഞ്ഞ് വിശേഷളൊക്കെ ആര്യ തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാലുവിന്റെ ചോറൂണിന്റെ വിഡിയോയുമായി എത്തിയിരിക്കുകയാണ് ആര്യ. ആധ്യ പാര്‍വതിയെന്നാണ് കുഞ്ഞിന്റെ യഥാർഥ പേര്. തനിക്കൊരു അനിയത്തി ജനിക്കാൻ പോകുന്ന വാർത്ത പങ്കുവച്ച് ആര്യ കുറിച്ചത് ‘ഇരുപത്തി മൂന്നാം വയസ്സിൽ ഞാനൊരു ചേച്ചിയാവാൻ പോകുന്നു’ എന്നായിരുന്നു. അമ്മയുടെ നിറവയറിൽ പിടിച്ചിരിക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് ആര്യ അന്ന് സന്തോഷ വാർത്ത അറിയിച്ചത്.
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് അച്ഛന്റെ മടിയില്‍ ഇരുത്തിയായിരുന്നു പാലുവിന്റെ ചോറൂണ്. ആര്യ പാലുവിനെ മടിയിലിരുത്തി ചോറൂണ് നടത്തുന്ന വിഡിയോയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്ക്ക് നിറയെ ലൈക്കുകയും സ്നേഹത്തിൽ പൊതിഞ്ഞ കമന്റുകളുമാണ്.‘ഇങ്ങനൊരു ഭാഗ്യം അധികമാർക്കും കിട്ടില്ലെന്നും’ ‘ഒരേ സമയം അമ്മയും ചേച്ചിയും ആകാനുള്ള ഭാഗ്യം’ ചേച്ചിയമ്മയുടെ മടിയിൽ ചോറൂണ്’ എന്നുമൊക്കെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.
Content Highlight : Actress | Arya Parvathi | Choroonu video | Palu | Viral Video | Kids Club