ADVERTISEMENT

മലയാളത്തിന്റെ പ്രിയ സംവിധായകനും നടനുമായ ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും മകൾ ജനിച്ചിട്ടു അധികം നാളുകളായിട്ടില്ല. ഹോപ് എലിസബത്ത് ബേസിൽ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ ഏറ്റവും പുതിയ വിശേഷവും സുഹൃത്തുക്കൾക്കും ആരാധകർക്കുമായി പങ്കുവെച്ചിരിക്കുകയാണ് ബേസിൽ. ചിത്രങ്ങൾ കണ്ട ആരാധകർ ചോദിക്കുന്നത് ഹോപ്, മിന്നൽ മുരളിയാകാൻ പരിശീലിക്കുകയാണോ എന്നാണ്. 

 

കമിഴ്ന്നു കിടന്നു കൈകൾ രണ്ടും വായുവിൽ ഉയർത്തി കളിക്കുന്ന ഹോപിനെയാണ് ആദ്യ ചിത്രത്തിൽ കാണുന്നത്. എന്നാൽ രണ്ടാമത്തെ ചിത്രത്തിൽ നിലത്തു കമിഴ്ന്നു കിടക്കുകയാണ്. സുരക്ഷിതമായി ടേക്ക് ഓഫും ലാൻഡിങ്ങും കഴിഞ്ഞു എന്നാണ് ചിത്രങ്ങൾക്ക് ബേസിൽ നൽകിയിരിക്കുന്ന രസകരമായ അടിക്കുറിപ്പ്. മകൾ കമിഴ്ന്നു വീഴാൻ തുടങ്ങിയ സന്തോഷം പ്രകടമാക്കുന്നുണ്ട് ബേസിൽ. പിങ്ക് ടോപ്പും ഇളം മഞ്ഞ നിറത്തിലുള്ള പാന്റ്സും അണിഞ്ഞ ഹോപിന്റെ മുഖം കാണുവാൻ കഴിയുകയില്ല. ബേസിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ രസകരമായ നിരവധി കമന്റുകൾ കാണുവാൻ കഴിയും. ''പുഷ് അപ്പ് അടിച്ചു തളർന്ന ഹോപ്'', ''തളരരുത് രാമൻ കുട്ടീ...തളരരുത്'', ''മിന്നൽ മുരളി 2.0''. എന്നിങ്ങനെ നീളുന്നു ചെറുകുറിപ്പുകൾ.

 

2023 ഫെബ്രുവരി 15 നാണ് ബേസിലിനും ഭാര്യ എലിസബത്തിനും ഹോപ് ജനിച്ചത്. മകൾ ഉണ്ടായതിനു ശേഷം തങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുള്ള വലിയ മാറ്റങ്ങളെ കുറിച്ചെല്ലാം ബേസിൽ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഹോപ് എന്ന പേര് കുഞ്ഞിന് നൽകിയത് എലിസബത്ത് ആണെന്നും ആദ്യമായി ആ പേര് പറഞ്ഞപ്പോൾ തനിക്കും അതേറെ ഇഷ്ടപ്പെട്ടെന്നും ബേസിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു സീരിസിൽ നിന്നുമാണ് ആ പേര് ലഭിച്ചതെന്നും ഒരുപാട് പ്രശ്‍നങ്ങൾക്കിടയിൽ വന്നു ജനിക്കുന്ന ഒരു പട്ടികുഞ്ഞിനു അതിൽ നൽകുന്ന പേരാണിതെന്നും അത് കണ്ടപ്പോഴാണ് മകൾക്കു ഹോപ് എന്നു പേരിടാമെന്നു എലിസബത്ത് പറയുന്നതെന്നുമാണ് അന്ന് ബേസിൽ പറഞ്ഞത്.

 

Content Highlight -  Basil Joseph baby news | Hope Elizabeth Basil | Malayalam director Basil Joseph | Minnal Murali movie | Celebrity Kids | Kids Club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com