ADVERTISEMENT

ബിപാഷ ബസുവിന്റെയും കരൺ സിങ് ഗ്രോവറിന്റെയും ജീവിതമിപ്പോൾ മകൾ ദേവിയ്ക്ക് ചുറ്റുമാണ്. മകളുടെ വിശേഷങ്ങളും അവൾ ഓരോ മാസവും പൂർത്തിയാക്കുന്നതും വരെ ആഘോഷമാക്കാറുണ്ട് ഈ കുടുംബം. ഈ കഴിഞ്ഞ നാളുകളിൽ മകൾ അതിജീവിച്ച രോഗാവസ്ഥയെ കുറിച്ചും തങ്ങൾ ആ വിഷമാവസ്ഥയെ എങ്ങനെയാണ് നേരിട്ടത് എന്നുമൊക്കെ ബിപാഷ വ്യക്തമാക്കിയിരുന്നു. സെപ്തംബർ 12 നായിരുന്നു ദേവിയ്ക്ക് പത്തു മാസം പൂർത്തിയായത്. കഴിഞ്ഞ മാസങ്ങളിലെ പോലെ ഇത്തവണയും മധുരം വിളമ്പി തന്നെയായിരുന്നു ആഘോഷം. ദേവിയ്ക്ക് പത്തു മാസം പൂർത്തിയായ സന്തോഷവും അതിനൊപ്പം തന്നെ കേക്കിന്റെ ചിത്രവും സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകർക്കായി പങ്കുവെച്ചിരുന്നു താരം.

 

2022 നവംബർ 12 നായിരുന്നു ബിപാഷയ്ക്കും കരൺ സിങ് ഗ്രോവറിനും മകൾ ജനിച്ചത്. മകളുടെ രോഗം തങ്ങൾക്കു ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചതെന്നും വളരെ ബുദ്ധിമുട്ടേറിയ ഒരു കാലമായിരുന്നു അതെന്നും നേഹ ധൂപിയയുമായി നടത്തിയ ഒരു സംഭാഷണത്തിൽ ബിപാഷ പറഞ്ഞിരുന്നു. രോഗത്തിൽ നിന്നും പൂർണമായും മുക്തയായ ദേവിയ്ക്ക്  സെപ്തംബർ 12 നു പത്തുമാസം പൂർത്തിയായി. അടുത്ത ബന്ധുക്കൾക്കൊപ്പമായിരുന്നു ആഘോഷ ചടങ്ങുകൾ. പിറന്നാൾ കേക്കിന്റെയും ആഘോഷത്തിന്റെയും ചിത്രങ്ങൾ ബിപാഷ പങ്കുവെച്ചിരുന്നു. ബണ്ണി തീമിലുള്ളതായിരുന്നു കേക്ക്. ദേവിയ്ക്ക് ബണ്ണികളെ വലിയ ഇഷ്ടമാണെന്നും ഈ കേക്ക് അവൾ തകർക്കുന്നതിൽ നിന്നും രക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു എന്നും വിഡിയോ പങ്കുവെച്ചു കൊണ്ട് ബിപാഷ കുറിച്ചിരുന്നു. 

 

മകൾ കളിക്കുന്നതിന്റെ ഒരു ചെറു വിഡിയോയും ബിപാഷ പോസ്റ്റ് ചെയ്തിരുന്നു. പിങ്ക് നിറത്തിലുള്ള ഉടുപ്പും ഹെയർ ബാൻഡും അതേ നിറത്തിൽ തന്നെയുള്ള സോക്‌സും ഷൂവുമൊക്കെയായിരുന്നു ദേവിയുടെ വേഷം. ഞങ്ങളുടെ പുഡിങിന് ഇന്ന് പത്തുമാസം തികയുന്നു എന്നാണ് ബിപാഷ ഈ വിഡിയോയ്ക്ക് ക്യാപ്ഷൻ ആയി കുറിച്ചത്. ആരാധകരും സുഹൃത്തുക്കളുമടക്കം ധാരാളം പേർ ദേവിയ്ക്ക് ആശംസകൾ അറിയിച്ചിട്ടുമുണ്ട്.

 

Content Highlight - Bipasha Basu daughter | Karan Singh Grover daughter | Devi milestones | Bipasha Basu daughter illness | Devi 10 months birthday celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com