ADVERTISEMENT

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തെറ്റ് തന്നെയാണ്. പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കുന്ന ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള ഷെൽട്ടർ ഹോമിൽ നിന്ന് തന്നെയാകുമ്പോഴോ? വേലി തന്നെ വിളവ് തിന്നുന്നത് പോലെയാകും കാര്യങ്ങൾ. ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നുമുള്ള അത്തരമൊരു കാഴ്ചയാണ് സോഷ്യൽ ലോകത്തിന്റെ കണ്ണുനനയിച്ചത്. ചെരുപ്പ് ഉപയോഗിച്ച്, ഷെൽട്ടർ ഹോമിലെ അന്തേവാസിയായ ബാലികയെ മർദ്ദിക്കുന്ന സൂപ്രണ്ടിന്റെ വിഡിയോ കണ്ടവരെല്ലാം തന്നെയും രോഷത്തോടെയാണ് പ്രതികരിക്കുന്നത്. 

 

ആഗ്രയിലെ രാജ്‌കിയ  ബാൽ ഘറിലാണ് ദയയുടെ ഒരു കണികപോലുമില്ലാത്ത ഈ പ്രവർത്തി നടന്നത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ സ്ലിപ്പർ ഉപയോഗിച്ച് തലങ്ങും വിലങ്ങും മർദിക്കുന്ന ദൃശ്യങ്ങൾ അവിടെ സ്ഥാപിച്ചിട്ടുള്ള സിസി ടിവിയിലാണ് പതിഞ്ഞത്. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഔദ്യോഗികമായി അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. നേരത്തെയും ഈ സൂപ്രണ്ടിനെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. 2021 ൽ പ്രയാഗരാജ്  ജില്ലയിലെ ഗവണ്മെന്റ് അധീനതയിലുള്ള ഷെൽട്ടർ ഹോമിലെ സൂപ്രണ്ട്  ആയിരിക്കുമ്പോൾ പതിനഞ്ചു വയസുള്ള ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. പ്രേരണാകുറ്റം ചുമത്തിയാണ് അന്ന് അവർക്കെതിരെ കേസ് എടുത്തത്. 

 

മേല്പറഞ്ഞ സംഭവത്തിൽ എത്രയും പെട്ടെന്ന് തന്നെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ പ്രൊബേഷണറി ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സൂപ്രണ്ട് പൂനം പാലിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സെപ്തംബർ നാലിനാണ് സംഭവം നടക്കുന്നത്. ബെഡിൽ കിടക്കുന്ന കുട്ടിയെ കാലിൽ ധരിച്ചിരുന്ന സ്ലിപ്പർ ഊരിയെടുത്താണ് പൂനം പാൽ മർദിക്കുന്നത്. ഇതിനു പുറകിലെ കാരണമെന്തെന്നു വ്യക്തമല്ല. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ സൂപ്രണ്ടും തയാറായിട്ടില്ല.

 

Content Highlight –  Violence against children ​| Government-run shelter home | Superintendent abuse | Child abuse video | Investigation into shelter home violence

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com