'അമ്മ ഇല്ലാത്തതുകൊണ്ട് സങ്കടം വരുന്നു, എന്റെയൊപ്പം വന്ന് കിടന്നുറങ്ങാമോ’; കണ്മണിയുടെ കത്ത്
Mail This Article
അമ്മയെ കാണാത്തതിൽ സങ്കടപ്പെട്ട് കണ്മണി എഴുതിയ ഒരു കത്ത് പങ്കുവച്ചിരിക്കുകയാണ് അഭിനേത്രി മുക്ത. കണ്മണി എന്നു വിളിപ്പേരുള്ള കിയാര അമ്മ മുക്തയ്ക്കായി സ്വന്തം കൈപ്പടയിലെളുതിയ കത്താണിത്. ''അമ്മ ഇവിടെ ഇല്ലാത്തതുകൊണ്ട് എനിക്ക് സങ്കടം വരുന്നു. എനിക്കൊപ്പം വന്ന് കിടന്നുറങ്ങാമോ. വേഗം വന്ന് എന്നെ ഒന്ന് കെട്ടിപ്പിടിക്കൂ. ഞാന്‍ അമ്മയ്ക്ക് വേണ്ടി കാത്തിരിക്കുയാണ്. ഓകെ അമ്മേ. ആശംസകൾ സങ്കടപ്പെടേണ്ട ' എന്നാണ് കണ്മണിയുടെ കത്തിൽ.
ഞാൻ എത്ര ഭാഗ്യവതിയാണന്നും സ്‌നേഹവും സന്തോഷവും കൊണ്ട് നീ എന്റെ ഹൃദയം നിറച്ചുവെന്നുമൊക്കയാണ് മകളുടെ സ്നേഹം നിറഞ്ഞ കത്ത് കണ്ട് മുക്ത എഴുതിയത്. സരയു മോഹനും ഭാമയുമൊക്കെ മുക്തയുടെ പോസ്റ്റിന് കമന്റുകളുമായി എത്തി. കണ്മണിയുടെ അധ്യാപികയും ഈ മിടുക്കിയുടെ സ്നേഹത്തെ കുറിച്ച് കമന്റു ചെയ്തിട്ടുണ്ട്.
Content Highlight – Kanmani | Actress Mukta | Handwritten lette