അർഹയ്‌ക്കൊപ്പമുള്ള സുന്ദര നിമിഷങ്ങൾ പങ്കുവച്ച് അല്ലു അർജുൻ; സൂപ്പർ ക്യൂട്ട് എന്ന് ആരാധകർ
Mail This Article
ജനിച്ചു വീണത് പെൺകുട്ടിയാണെന്നറിഞ്ഞാൽ നെറ്റിചുളിയുന്ന കാലത്തിൽ നിന്നും ഒരുപാട് മുന്നോട്ടു പോയി കഴിഞ്ഞു നമ്മുടെ നാടും സമൂഹവും. ആ തിരിച്ചറിവ് ഇന്ന് ആഘോഷമാണ്. സെപ്റ്റംബർ മാസത്തിലെ അവസാന ഞായറാഴ്ച നാം മാറ്റി വെച്ചിരിക്കുന്നത് അവർക്കു വേണ്ടിയാണ്. പെൺമക്കളുള്ള മാതാപിതാക്കളെല്ലാം ഇന്നലെ തങ്ങളുടെ സന്തോഷം പങ്കുവെച്ചത് അവർക്കൊപ്പമുള്ള സുന്ദരമായ നിമിഷങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു. സിനിമാതാരങ്ങളും അതിൽ നിന്നും പിന്നോട്ട് പോയില്ല. അതിലേറ്റവും മനോഹരമായ ഒരു വിഡിയോ ആയിരുന്നു അല്ലു അർജുന്റേത്. മകൾ അർഹയ്‌ക്കൊപ്പമുള്ള ആ നിമിഷങ്ങൾ കണ്ടാൽ പെണ്മക്കളില്ലാത്ത മാതാപിതാക്കൾ ആഗ്രഹിച്ചു പോകും ഒരു മകൾ ഉണ്ടായിരുന്നുവെങ്കിലെന്ന്.
ഈ ലോകത്തെ കൂടുതൽ സുന്ദരമാക്കുന്ന എല്ലാ പെൺമക്കൾക്കും സന്തോഷകരമായ ദിനം നേരുന്നു എന്ന് കുറിച്ച് കൊണ്ടാണ് അല്ലു അർജുൻ മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ചത്. ബെഡിൽ കിടന്നു മകളെ താലോലിക്കുകയും കൈകളിൽ എടുത്തുയർത്തി കൊഞ്ചിക്കുകയും ചെയ്യുന്നുണ്ട് അല്ലു അർജുൻ. അർഹയ്‌ക്കൊപ്പം കളിക്കുകയും അവളെ പൊട്ടിചിരിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ഒരു പിതാവായി മാത്രം വിഡിയോയിൽ തെന്നിന്ത്യയുടെ പ്രിയതാരത്തെ കാണാവുന്നതാണ്. ക്യൂട്ട് എന്ന ഒറ്റവാക്കിനുമപ്പുറമാണ് ആ സുന്ദരമായ നിമിഷങ്ങൾ എന്നാണ് വിഡിയോ കണ്ട ആരാധകരുടെ അഭിപ്രായം.
അല്ലു അർജുൻ പങ്കുവെച്ച വിഡിയോ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. സൂപ്പർ ക്യൂട്ട് എന്നാണ് കൂടുതൽ പേരും എഴുതിയിരിക്കുന്നത്. താരത്തിനും മകൾക്കും ഹൃദയത്തിന്റെ ഇമോജികൾ കുറിച്ചുകൊണ്ടാണ് ആരാധകർ തങ്ങളുടെ ഇഷ്ടം വെളിപ്പെടുത്തിയിരിക്കുന്നത്.
Content Highlight – .Allu Arjun |. Arha | Beautiful moments | Daughter | Parent-child bonding | Celebrity Kids | Kids Club