ADVERTISEMENT

‘ജുമ്ക്കാ ഗിരാ രേ’ പാട്ടിന് തകർപ്പൻ ചുവടുകളുമായി എത്തിയിരിക്കുകയാണ് ഒരു മുത്തശ്ശിയും കൊച്ചുമകനും. ഗായിക റിമി ടോമിയുടെ അമ്മ റാണിയും  കൊച്ചുമകൻ കുട്ടാപ്പിയുമാണ്  ഈ  വൈറൽ വിഡിയോയിലെ താരങ്ങള്‍  നൃത്തം ചെയ്യാൻ പ്രായമൊരു തടസമേയല്ല വിളിച്ചോതുകയാണ് ഈ വിഡിയോയിലൂടെ റാണിയമ്മ. റിമിയുടെ സഹോദരി റീനുവിന്റെ മൂത്ത മകനാണ് കുട്ടാപ്പി.  വിഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ കുട്ടാപ്പിക്കും റാണിമ്മയ്ക്കുമുള്ള ഇഷ്ടം കൊണ്ടു നിറയുകയാണ് നിറയുകയാണ്

 

റാണിയമ്മയ്​ക്കൊ പ്പം കട്ടയ്ക്ക് നിന്നു നൃത്തം ചെയ്യുകയണ് കുട്ടാപ്പി. ക്യൂട്ട് ചിരിയുമായി മുത്തശിയ്​ക്കൊപ്പം  ഡാൻസ് ചെയ്യുന്ന കുട്ടാപ്പിയക്ക് നിറയെ അഭിനന്ദനങ്ങളുമുണ്ട്. ‘റിമി ചേച്ചി കൂടി ഉണ്ടായിരുന്നെങ്കില്‍ ഇനിയും സൂപ്പര്‍ ആയേനെ. ഇപ്പഴും സൂപ്പറാണ്’, കുട്ടാപ്പി റാണിയമ്മ സൂപ്പർ ഡാൻസ്’, ‘കുട്ടാപ്പിയാണ് പൊളിച്ചത്’  എന്നൊക്കെയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ.

 

ഇത് ആദ്യമായല്ല ഈ മുത്തശ്ശിയും കൊച്ചുമകനും നൃത്ത വിഡിയോയുമായി എത്തുന്നത്. നേരത്തെ ‘നാട്ടു നാട്ടു' പാട്ടിനു കിടിലൽ ചുവടുകളുമായി ഈ മുത്തശ്ശി കൊച്ചുമകൻ  ജോഡി എത്തിയിരുന്നു. 

 

 

Content Highlight - Viral dance video ​| Grandmother and grandson dance | Age is no barrier to dancing | Rimi Tomi's family dance videos |  Kuttapi and Raniamma's dance videos 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com