ADVERTISEMENT

അസിനെപ്പോലെ തന്നെ ആരാധകർക്ക് മകൾ അരിനും പ്രിയപ്പെട്ടവളാണ്. വളരെ അപൂർവമായേ കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അസിനും ഭർത്താവ് രാഹുലും പങ്കുവയ്ക്കാറുള്ളൂ.  ഇപ്പോഴിതാ മകളുടെ ആറാം ജൻമദിനം പാരീസിൽ ആഘോഷമാക്കിയിരിക്കുകയാണ്  അസിൻ.  ഭര്‍ത്താവ് രാഹുല്‍ ശര്‍മയും മകൾ  അരിനുമൊപ്പമുള്ള ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും താരത്തിന്റെ ഫാൻസ് പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. ഈഫൽ ഗോപുരത്തിനു സമീപം മകളെ എടുത്തു നില്‍കുന്ന രാഹുലിന്റെ വിഡിയോയും വൈറലാണ്. 

മൈക്രോമാക്‌സ് സഹസ്ഥാപകൻ രാഹുൽ ശർമ്മയാണ് അസിന്റെ ഭർത്താവ്. 2016 ജനുവരിയിലായിരുന്നു വിവാഹം. 2017ൽ മകള്‍ ജനിച്ചു. സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയനായികയാണ് അസിന്‍ തോട്ടുങ്കൽ. തമിഴ്, ഹിന്ദി ചിത്രങ്ങളിൽ തിളങ്ങി നിന്നിരുന്ന അസിൻ വ്യവസായ പ്രമുഖനായ രാഹുൽ ശർമയുമായുള്ള വിവാഹത്തോടെയാണ് അഭിനയരംഗത്തു നിന്ന് ബ്രേക്ക് എടുത്തത്. എങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അസിൻ

English Summary:

Asin's adorable birthday celebrations for daughter Arin near the Eiffel Tower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com