ബർത്ത് ഡെ ബേബീസ്’; ഇരട്ടക്കുട്ടികൾക്ക് ആശംസകളുമായി അജു വർഗീസ്
Mail This Article
തന്റെ ഇരട്ടക്കുട്ടികളായ ഇവാനും ജുവാനയ്ക്കും പിറന്നാൾ ആശംസകളുമായി അജു വർഗീസിന്റെ സമൂഹമാധ്യമ പോസ്റ്റ്. മക്കളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് അജു ആശംസകൾ നേർന്നത്.‘ബർത്ത് ഡെ ബേബീസ്. ജോ ആൻഡ് ഇവാൻ’ എന്നാണ് മക്കളുടെ ചിത്രത്തോടൊപ്പം അജു കുറിച്ചത്, സോഷ്യൽ മീഡിയയിൽ സജീവമായ അജു പക്ഷേ മക്കളുടെ ചിത്രങ്ങളോ വിശേഷങ്ങളോ പങ്കുവയ്ക്കുന്നത് കുറവാണ് ഇരുവരും പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ചിത്രവും അജു അവരെ കളിപ്പിക്കുന്ന മറ്റൊരു ചിത്രവുമാണ് താരം പങ്കുവച്ചിരിക്കുന്നത്.
2014 ലാണ് ഇരട്ടകളായ ഇവാനും ജുവാനയും ജനിക്കുന്നത്. അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും നാല് മക്കളാണ്. സിനിമാരംഗത്ത് നിന്നുൾപ്പെടെ നിരവധിപ്പേരാണ് ഈ ഇരട്ടകൾക്ക് ആശംസകളുമായെത്തിയത്. 2016 ൽ അടുത്ത ഇരട്ടക്കുട്ടികളായ ജെയ്ക്കും ലൂക്കും ജനിച്ചു. ഇവാനും ജുവാനയും ജേക്കബിന്റെ സ്വർഗരാജ്യമെന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്ട്രെസ് ബസ്റ്ററുകളായ എന്റെ കുഞ്ഞുങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു നിങ്ങളെ എന്നും എപ്പോഴും സ്നേഹിക്കുന്നു. ഞങ്ങളുടെ ഇവാന്റേയും ജുവാനയുടെയും ജീവിതത്തിലെ മറ്റൊരു അനുഗ്രഹീത ദിനത്തിന് സർവശക്തന് നന്ദി.’ എന്നാണ് അജു ഇവരുടെ ഒരു പിറന്നാളിന് ചിത്രത്തോടൊപ്പം പങ്കുവച്ചത്.