'സോൾ ഇൻ ദി മിഡിൽ', സ്വന്തം പെയ്ന്റിങ്ങുകളെ ആസ്പദമാക്കി പുസ്തകവുമായി 13 വയസ്സുകാരൻ
Mail This Article
ബെസ്ററ് സെല്ലെർ പുസ്തകമെഴുതി ശ്രദ്ധേയനായ ജോഷ്വ എന്ന 13 വയസ്സുകാരന്റെ ഏറ്റവും പുതിയ പുസ്തകം 'സോൾ ഇൻ ദി മിഡിൽ' പുറത്തിറങ്ങി. സ്വന്തം പെയ്ന്റിങ്ങുകളെ ആസ്പദമാക്കി തയാറാക്കിയ കവിതകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഓരോ പെയ്ന്റിങ്ങുകളുടെയും, അർഥവും, വ്യാപ്തിയും വെളിപ്പെടുത്തുന്നതാണ് ഈ പുസ്തകത്തിന്റെ ഹൈ ലൈറ്റ്.
പെയിന്റിങ്ങുകളെ ആസ്പദമാക്കി കവിത എഴുതുന്ന 'എക്ഫ്രയ്സ്റ്റിക് ' എന്ന സാഹിത്യ ശാഖയിൽ ഒട്ടും തന്നെ പുസ്തകങ്ങൾ ഇന്ത്യയിൽ ഇല്ല. അതുകൊണ്ടുതന്നെ ജോഷ്വയുടെ ഈ മൂന്നാമത്തെ പുസ്തകത്തിന് സാഹിത്യ ലോകത്തിൽ വലിയ പ്രാധാന്യം ഉണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഇറങ്ങിയ ജോഷ്വയുടെ പുസ്തകങ്ങളായ 'മർഡർ അറ്റ് ദി ലീക്കി ബാരലും', 'നേച്ചർ ദി ടീച്ചറും' വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
വായനയ്ക്കും എഴുത്തിനും പുറമെ വരയ്ക്കാനും, പെയിന്റ് ചെയ്യാനും, ഇഷ്ട്ടപ്പെടുന്ന ജോഷ്വയ്ക്ക് ലോഗോകൾ ഡിസൈൻ ചെയ്യുന്നതും, പരസ്യ വാചകങ്ങൾ എഴുതുന്നതും ഹോബിയാണ്. സ്റ്റാർട്ട് അപ്പുകളുടെ കൂടെ എഴുത്തു സേവനങ്ങൾ ചെയ്യാൻ ജോഷ്വ സമയം കണ്ടെത്താറുണ്ട്.
ഈ വർഷം ഏഴാം ക്ലാസ്സിൽ നിന്നും എട്ടാം ക്ലാസിലാകേണ്ട സമയത്ത് സ്‌കൂളിൽ പോകൽ നിർത്തിയ ജോഷ്വ പഠനം ഹോം സ്‌കൂളിങ് രീതിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇഷ്ട്ടമുള്ള വിഷയമായ ഇംഗ്ലീഷ് സാഹിത്യത്തിന് പ്രാധാന്യം കൊടുത്ത് പത്താം ക്ലാസ് പരീക്ഷ എഴുതാനാണ് തീരുമാനം.
'സോൾ ഇൻ ദി മിഡിൽ' (https://www.amazon.in/Soul-Middle-ekphrastic-Joshua-Bejoy-ebook/dp/B0CG3NX7PZ) എന്ന പുസ്തകത്തിൽ കാണിച്ചിരിക്കുന്ന പെയിന്റിങ്ങുകൾ എല്ലാം തന്നെ ആവശ്യക്കാർക്ക് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജോഷ്വയുടെ ലിറ്റററി ഏജൻറ്റായ അശ്വിൻ രാജിനെ(info@booksthakam.com)സമീപിച്ചാൽ പെയിന്റിങ്ങുകൾ ലഭ്യമാണ്.