ADVERTISEMENT

മകൾ സമിഷയെ കൈയിലെടുത്ത് വർക്കൗട്ട് ചെയ്യുന്ന ഒരു വിഡിയോ പങ്കുച്ചിരിക്കുകയാണ് ബോളിവുഡ‍് താരം ശിൽപ ഷെട്ടി. 'തിങ്കൾ മുതൽ ഞായർ വരെയുള്ള എന്റെ പ്രചോദനം. എന്റെ കുട്ടികൾ. അവർക്കു വേണ്ടി ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കണം'. ശിൽപ ഷെട്ടി വിഡിയോയ്ക്ക് ഒപ്പം കുറിച്ചു. കുട്ടികൾക്കൊപ്പം നടന്നു കൊണ്ട് സംസാരിക്കുന്നത് ചെറുപ്പം മുതലേ ഒരു ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണെന്നും ശിൽപ ഷെട്ടി കുറിച്ചു. നമ്മൾ എന്താണോ ചെയ്യുന്നത് അത് അവർ കാണുകയും അനുകരിക്കുകയും ചെയ്യുന്നു. സത്യം പറഞ്ഞാൽ ഇതെല്ലാം എനിക്ക് എല്ലാ ദിവസത്തേക്കുമുള്ള പ്രചോദനം ആണ്. ഇത്രയും കുറിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

ബോളിവുഡ‍് താരം ശിൽപ്പ ഷെട്ടി ഒരു ഫിറ്റ്നസ് ഫ്രീക്ക് ആണെന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. മിക്കപ്പോഴും വ്യത്യസ്തമായ രീതിയിലുള്ള വർക് ഔട്ട് വീഡിയോകൾ ശിൽപ ഷെട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ ഇതാ ഏറ്റവും പുതിയ വിഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും വാടക ഗർഭധാരണത്തിലൂടെ ആയിരുന്നു രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത്. വിയാൻ ആണ് ദമ്പതികളുടെ മൂത്ത മകൻ. രണ്ടു മക്കളുടെയും വിശേഷങ്ങൾ ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കാറുണ്ട്.

ഫെബ്രുവരിയിൽ ആയിരുന്നു കുഞ്ഞു സമിഷയുടെ മൂന്നാം പിറന്നാൾ ആഘോഷിച്ചത്. അന്ന് സമിഷയ്ക്ക് ആശംസകൾ നേർന്ന് ശിൽപ ഷെട്ടി പങ്കുവെച്ച വിഡിയോ വൈറലായിരുന്നു. കുഞ്ഞു സമിഷ അമ്മയുടെ ഷൂസ് കാലിൽ അണിയാൻ ശ്രമിക്കുന്നത് ആയിരുന്നു വിഡിയോയിൽ. കൂടാതെ പെൺകുഞ്ഞുങ്ങളുടെ ദിനത്തിലും കുഞ്ഞുസമിഷയ്ക്ക് ശിൽപ ഷെട്ടി ആശംസ  നേർന്നിരുന്നു. നമ്മൾ അമ്മയും - മകളും ആണെങ്കിലും എല്ലായ്പോഴും മികച്ച സുഹൃത്തുക്കളായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു എന്നായിരുന്നു പെൺകുഞ്ഞുങ്ങളുടെ ദിവസത്തിൽ സമിഷയുടെ ക്യൂട് വിഡിയോ പങ്കുവെച്ച് ശിൽപ ഷെട്ടി കുറിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com