‘രാജകുമാരനൊപ്പമുള്ള മറക്കാനാവാത്ത 365 ദിവസങ്ങൾ’: നീലിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി മൈഥിലി
Mail This Article
×
മകൻ നീൽ സമ്പത്തിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നടി മൈഥിലിയും ഭർത്താവ് സമ്പത്തും. ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘ഞങ്ങളുടെ രാജകുമാരനൊപ്പമുള്ള മറക്കാനാവാത്ത 365 ദിവസങ്ങൾ. നീ ജനിച്ചതിൽ ഞാനേറെ സന്തോഷവതിയാണ്. ജന്മദിനാശംസകൾ...’.– മൈഥിലി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
നീൽ സമ്പത്ത് എന്നാണ് കുഞ്ഞിന്റെ പേര്. പേരിന് വിജയി, ജേതാവ്, എന്നിങ്ങനെയാണ് അർഥങ്ങൾ. ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം.
English Summary:
Actress Maithili Celebrates Son's First birthday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.