ADVERTISEMENT

ഡിജിറ്റൽ ഫോട്ടോഗ്രഫിയുടെ കാലത്തും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബചിത്രം ക്രിസ്മസ് കാർഡാക്കി വെയിൽസിലെ വില്യം രാജകുമാരനും കുടുംബവും. വില്യം രാജകുമാരൻ, കേറ്റ് മെഡിൽടൺ രാജകുമാരി എന്നിവർ മക്കളായ ജോർജ് രാജകുമാരൻ, ഷാർലറ്റ് രാജകുമാരി, ലൂയിസ് രാജകുമാരൻ എന്നിവർക്കൊപ്പമുള്ളതാണ് കുടുംബചിത്രം. വെള്ള ഷർട്ടും കറുത്ത പാന്റ്സും ധരിച്ച് നിറഞ്ഞ ചിരിയോടെയാണ് എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ഷാർലറ്റ് രാജകുമാരി ഒരു കസേരയിൽ ഇരിക്കുന്നത് കാണാം. കുഞ്ഞു രാജകുമാരിക്ക് ചുറ്റുമായി മറ്റുള്ളവർ നിൽക്കുന്നു. ഏതായാലും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന് സോഷ്യൽ മീഡിയയിൽ വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.

'2023 ലെ ഞങ്ങളുടെ കുടുംബ ക്രിസ്മസ് കാർ‍ഡ്' എന്ന അടിക്കുറിപ്പോടെയാണ് പ്രിൻസ് ആൻഡ് പ്രിൻസസ് ഓഫ് വെയിൽസിന്റെ ഇൻസ്റ്റഗ്രാം പേജിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. യോർക് ഷെയറിൽ നിന്നുള്ള ജോഷ് ഷിന്നർ എന്ന ഫോട്ടോഗ്രാഫറാണ് ഈ കുടുംബചിത്രം പകർത്തിയത്. വിൻഡ്സറിൽ വെച്ച് ഈ വർഷമാദ്യം എടുത്തതാണ് ഈ ചിത്രം

അതേസമയം, ചാൾസ് രാജാവും കാമില രാഞ്ജിയും തങ്ങളുടെ ക്രിസ്മസ് കാർഡ് പങ്കുവെച്ചിട്ടുണ്ട്. ദ റോയൽ ഫാമിലി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബക്കിങ്ഹാം കൊട്ടാരത്തിൽ വെച്ച് കിരീടധാരണ ദിവസം എടുത്ത ചിത്രമാണ് ക്രിസ്മസ് കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കിരീടധാരണത്തിന് ശേഷം കൊട്ടാരത്തിൽ ചാൾസും കാമിലയും നിൽക്കുന്നതാണ് ചിത്രം. ഫോട്ടോഗ്രാഫർ ഹ്യൂഗോ ബർണണ്ട് ആണ് ഈ ചിത്രം എടുത്തിരിക്കുന്നത്. 

കഴിഞ്ഞ വർഷം വില്യം രാജകുമാരനും കേറ്റ് മെഡിൽടണും പങ്കുവെച്ച ചിത്രം  വ്യത്യസ്തമായിരുന്നു. മക്കളായ ജോർജ് രാജകുമാരൻ, ഷാർലറ്റ് രാജകുമാരി, ലൂയിസ് രാജകുമാരൻ എന്നിവർ വില്യം രാജകുമാരന്റയും കേറ്റ് രാജകുമാരിയുടെയും കൈ പിടിച്ച് നടന്നു വരുന്നതായിരുന്നു ചിത്രം. 'ഈ വർഷത്തെ ക്രിസ്മസ് കാർഡിനായി കുടുംബത്തിന്റെ ഒരു പുതിയ ചിത്രം പങ്കുവെയ്ക്കുന്നു' എന്ന അടിക്കുറിപ്പോടെ ആയിരുന്നു കഴിഞ്ഞവർഷത്തെ ക്രിസ്മസ് കാർഡ് വില്യമും കേറ്റും പങ്കുവെച്ചത്.

രാജകുടുംബത്തിന്റെ വർഷങ്ങളായുള്ള പാരമ്പര്യമാണ് ഓരോ ക്രിസ്മസിനും ഇത്തരത്തിലുള്ള ക്രിസ്മസ് കാർഡുകൾ. ആ വർഷത്തെ രാജകുടുംബത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോഗ്രാഫ് ഏതാണോ, അതായിരിക്കും ക്രിസ്മസ് കാർഡിൽ ഉൾക്കൊള്ളിക്കുക. ഇക്കാര്യം വെളിപ്പെടുത്തുന്നതും ഒരു  പാരമ്പര്യമായി തുടരുന്നു.

English Summary:

Prince William's family Christmas card unveiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com