‘വിജയ് മാമൻ അഭിനയം നിര്‍ത്തി’യെന്ന് അച്ഛൻ, പൊട്ടിക്കരഞ്ഞ് കുരുന്ന്; വിഡിയോ വൈറല്‍
Mail This Article
‘അറിഞ്ഞോ വിജയ് മാമൻ അഭിനയം നിർത്തി. രണ്ട് സിനിമകളില്‍ കൂടി മാത്രമേ ഇനി അഭിനയിക്കൂ. രാഷ്ട്രീയത്തിൽ പോകുവാ’ എന്ന് അച്ഛൻ, അത് കേള്‍ക്കുന്നതോടെ പൊട്ടിക്കരയുന്ന ഒരു കുഞ്ഞിന്റെ വിഡിയോയാണ് വൈറലാകുന്നത്. വിജയ് അഭിനയം നിർത്തുന്നു എന്ന വാര്‍ത്തയോടുള്ള പ്രതികരണം എന്ന നിലയില്‍ നിരവധി വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അത്തരത്തില്‍ കേരളത്തില്‍ നിന്നുള്ള ഈ കുരുന്നിന്റെ വിഡിയോയും ശ്രദ്ധനേടുകയാണ്. വീട്ടിൽ കസേരയിൽ ഇരിക്കുന്ന കുഞ്ഞിനോട് വിജയ് അഭിനയം നിർത്തുകയാണെന്ന് പറഞ്ഞതും സങ്കടം സഹിക്കാനാകാതെ കരയുകയാണ് കുഞ്ഞ്. കരയരുത് എന്ന് അമ്മ പറയുന്നതും വിഡിയോയില്‍ കാണാം
സിനിമ നിര്‍ത്താന്‍ പോവുകയാണെന്ന് വിജയ് തന്നെ പറഞ്ഞതാണ് എന്നൊക്കെ പറഞ്ഞ് അച്ഛന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞ് കരച്ചില്‍ നിര്‍ത്തുന്നില്ല. വിഡിയോ വന്നതിനു പിന്നാലെ നിരവധിയാളുകളാണ് കമന്‍റുമായെത്തുന്നത്. കുട്ടിയുടെ അതേ അവസ്ഥയിലൂടെയാണ് പലരും കടന്നു പോകുന്നതെന്ന തരത്തിലുള്ള കമന്‍റുകളാണ് കൂടുതലായുമുള്ളത്. വിജയ് ഫാൻ ആണെങ്കിൽ ഒന്ന് കരഞ്ഞു പോകും എന്നാണ് പലരും കമന്റ് ചെയ്യുന്നത്. രാഷ്ട്രീയ പ്രവേശനം ഉണ്ടെങ്കിലും കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് താരം അറിയിച്ചിട്ടുണ്ട്.