ADVERTISEMENT

കുട്ടികളുടെ കളിചിരികളും പാട്ടുകളും കാണുന്നതും കേൾക്കുന്നതും ആർക്കാണ് ഇഷ്ടമില്ലാത്തത്? അത്തരമൊരു മനോഹര കാഴ്ചയുടെ രസം പകരുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായിക റിമി ടോമി. സഹോദരപുത്രിയായ കുട്ടിമണി ആണ് വിഡിയോയിലെ താരം. വൺ, ടു, ത്രീയിൽ തുടങ്ങി  ജനഗണമന വരെ പറഞ്ഞും പാടിയും തീർക്കുന്ന ആ കൊച്ചുമിടുക്കിയുടെ പ്രകടനത്തിന് ഒരു ചെറുപുഞ്ചിരിയോടെ കയ്യടിച്ചു പോകും കാഴ്ചക്കാർ. 

വിഡിയോ ആരംഭിക്കുന്നത് കുട്ടിമണിയുടെ വൺ, ടു, ത്രീയിൽ ആണ്. അക്ഷരങ്ങൾ സ്ഫുടമല്ലാത്ത, ആ കൊഞ്ചിപ്പറച്ചിൽ കാഴ്ചക്കാർക്ക് രസം പകരുന്ന കാഴ്ചയാണ്. വൺ, റ്റൂ, ത്രീയ്ക്ക് ശേഷം എ ബി സി ഡിയും തുടർന്ന് ജനഗണമനയും. പഠിച്ച കാര്യങ്ങൾ അതേപടി ആവർത്തിക്കുന്നുണ്ടെങ്കിലും ഇടയിലെ ചെറുതെറ്റുകളും അതിനൊപ്പമുള്ള കൊഞ്ചലും ആരെയും ആ വിഡിയോയ്ക്ക് മുമ്പിൽ പിടിച്ചിരുത്തും. തീർന്നില്ല, ഒരു സുന്ദരമായ കാഴ്ചയോടെയാണ് വിഡിയോ അവസാനിക്കുന്നത്. പ്രസംഗം ആരംഭിക്കുന്നതിനു മുമ്പുള്ള ആമുഖം എങ്ങനെ എന്ന റിമിയുടെ ചോദ്യത്തിനും കുട്ടിമണിക്ക് ഉത്തരമുണ്ട്. അതിനൊപ്പം തലകുനിച്ചു കൈകൾ കൂപ്പിയുള്ള ഒരു നമസ്‌കാരം കൂടി ചേരുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. 

നിരവധിപ്പേരാണ് ഈ വിഡിയോ ഏറെ മനോഹരമായിട്ടുണ്ടെന്നു കുറിച്ചിരിക്കുന്നത്. ബീന ആന്റണി അടക്കമുള്ളവർ ''ഇനി ഒന്നും വേണ്ടേ..''എന്ന് പൊട്ടിച്ചിരിക്കുന്ന സ്മൈലിയോടെ വിഡിയോയുടെ താഴെ എഴുതിയിട്ടുണ്ട്. ആ കൊച്ചു മിടുക്കിയെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. പാട്ടും ഡാൻസും അതിനൊപ്പം തന്നെ കുസൃതിയുമായി റിമിക്കൊപ്പം കളം നിറയുന്ന കുട്ടിമണിക്കും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുണ്ട്.

English Summary:

Rimi Tomy's niece Kuttimani steal the show in heartwarming singing video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com