ADVERTISEMENT

മകൾ മെഹറിന്റെ മൂന്നാം പിറന്നാളിന്റെ സന്തോഷത്തിലാണ് നടൻ സിജു. മനോഹരമായ ഒരു വിഡിയോ പങ്കുവെച്ചാണ് മകൾക്ക് സിജു വിൽസൺ പിറന്നാൾ ആശംസകൾ നേർന്നത്. 'ഓരോ നിമിഷവും ഒത്തിരി പ്രകാശവും സന്തോഷവും നൽകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട പാവക്കുട്ടിക്ക് മൂന്ന് വയസ്' - വിഡിയോ പങ്കുവെച്ചു കൊണ്ട് സിജു വിൽസൺ ഇങ്ങനെ കുറിച്ചു. ഞങ്ങളുടെ രാജകുമാരി, ഞങ്ങളുടെ ലോകം എന്നീ ഹാഷ് ടാഗുകക്കൊപ്പമാണ് സിജു വിൽസൺ വിഡിയോ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തത്. നിരവധി പേരാണ് കുഞ്ഞു മെഹറിന് ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയത്. പുള്ളിയുടുപ്പും മഞ്ഞ ഷൂസും ധരിച്ച് പർപ്പിൾ നിറത്തിലുള്ള ഒരു കുടയും പിടിച്ച് മെഹർ റോഡിലൂടെ നടക്കുന്നയിടത്താണ് വിഡിയോ ആരംഭിക്കുന്നത്. കസേരയിലിരിക്കുന്ന അപ്പയെ കറക്കുന്ന കുസൃതിക്കാരിയായ മെഹറിനെ കാണാം. വെള്ളത്തിൽ കളിക്കുന്ന, ബോളുകൾക്കിടയിൽ കിടക്കുന്ന, തുള്ളി കളിക്കുന്ന, ആട്ടുതൊട്ടിലിൽ സുഖമായി ആടുന്ന, ഐസ്ക്രീം നുണയുന്ന, നീന്തൽക്കുളത്തിലുള്ള അപ്പന്റെ കൈകളിലേക്ക് ചാടുന്ന, അപ്പന്റെ പുറത്ത് കയറി ആന കളിക്കുന്ന, കട്ടിലിൽ കരണം മറിഞ്ഞു കളിക്കുന്ന, മേക്കപ്പ് ബോക്സ് എടുത്ത് സ്വയം മേക്കപ്പ് ചെയ്യുന്ന പോലെയുള്ള നിരവധി നിമിഷങ്ങൾ കോർത്തിണക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. മൂന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ആയിരുന്നു രണ്ടാഴ്ച മുമ്പ് മെഹറിന്റെ രണ്ടാം പിറന്നാൾ ആഘോഷങ്ങളുടെ വിഡിയോ സിജു വിൽസൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

English Summary:

Actor Siju Wilson's touching tribute for daughter Meher's 3rd birthday goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com