ADVERTISEMENT

‘പേടിയാണോ? രാവിലെ വർക്ക് ഔട്ട് കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ കണ്ട സീൻ’ എന്ന ക്യാപ്ഷനോടെ അശ്വതി ശ്രീകാന്ത് രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ്. വിഡിയോ ആരംഭിക്കുമ്പോൾ മസാല ദോസയുമായി മല്ലിടുകയാണ് ഇളയ മകൾ കമല. എന്താണ് ഇതെന്ന അമ്മയുടെ ചോദ്യത്തിന് മറുപടി മസാല ദോസ. അതല്ല, മുഖത്ത് എന്താണെന്നു അശ്വതി വീണ്ടും ചോദിക്കുമ്പോൾ മീസ എന്ന് ചെറുചിരിയോടെ മറുപടി പറയുന്നുണ്ട് കമലക്കുട്ടി. എന്നാൽ ഇതൊന്നുമല്ല വിഡിയോയുടെ ഹൈലൈറ്റ്. തന്റെ മുഖത്തു വരച്ച മീസ കണ്ട് അമ്മയ്ക്ക് പേടിയാണോ എന്നൊരു കുസൃതി ചോദ്യമെറിയുന്നുണ്ട് കമല. ചെറുതായിട്ട് അമ്മയൊന്നു പേടിച്ച് എന്നാണ് അശ്വതിയുടെ മറുപടി. കാണുന്നവരിലും ചിരി പടർത്തും അമ്മയും മകളും തമ്മിലുള്ള ഈ ചെറുസംഭാഷണം.

കുട്ടികളുടെ കുസൃതികൾ കാണാനും കേൾക്കാനും എന്ത് രസമാണല്ലേ? കുസൃതികൾ കാണിക്കുന്നതിനൊപ്പം കൊഞ്ചിയുള്ള സംസാരം കൂടിയാകുമ്പോൾ ആരും വീണുപോകും. അത്തരമൊരു വിഡിയോയാണ് നടിയും എഴുത്തുകാരിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്  പങ്കുവെച്ചിരിക്കുന്നത്. സ്ഥിരമായി അശ്വതി പങ്കുവെയ്ക്കുന്ന ദൃശ്യങ്ങളിലെ താരം ഇളയമകളായ കമല തന്നെയാണ് ഈ വിഡിയോയിലൂടെയും കാഴ്ചക്കാരുടെ ഹൃദയം കവരുന്നത്.

വിഡിയോ കണ്ട ധാരാളം പേർ നിരവധി കമന്റുകളാണ് താഴെ കുറിച്ചിരിക്കുന്നത്. അത് ദോസ...ഇത് മീസ മുദ്ര ശ്രദ്ധിക്കണം മുദ്ര എന്നൊരാൾ എഴുതിയപ്പോൾ പേടി ആണോ എന്നെഴുതി ചിരിക്കുന്ന ഇമോജി കൂടി ചേർത്താണ് വീണ നായരുടെ പ്രതികരണം. ഹമ്മേ...പേടിച്ചു പോയി എന്ന് ഗായത്രി അരുണും വിഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

English Summary:

Ashwathi Srikanth Shares Hilarious Prank Video with Daughter Kamalakutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com