ADVERTISEMENT

കുഞ്ഞുമക്കൾക്കൊപ്പം അവധി ആഘോഷിക്കുന്ന തിരക്കിലാണ് നടി നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും. ഹോങ്കോങ്ങിലെ  ഡിസ്നി ലാൻഡ് റിസോർട്ടിലാണ് മക്കളായ ഉയിരിനും ഉലകിനുമൊപ്പം ഇരുവരും അവധി ആഘോഷിക്കാനായി എത്തിയത്. ഡിസ്നി ലാൻഡ് റിസോർട്ടിന്റെ പ്രവേശന കവാടത്തിൽ മക്കളായ ഉലകിനെയും ഉയിരിനെയും കൈകളിലേന്തി നിൽക്കുന്ന വിഘ്നേഷിന്റെയും നയൻതാരയുടെയും ചിത്രമാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ഒരു അടിക്കുറിപ്പോടെയാണ് വിഘ്നേഷ് ശിവൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. '12 വർഷങ്ങൾക്ക് മുമ്പ് ഒരു വള്ളിച്ചെരിപ്പും കൈയിൽ ഒരു 1000 രൂപയുമായി പോടാ പോടി സിനിമയുടെ ഷൂട്ടിങ്ങിന് അനുവാദം ചോദിക്കാനാണ് ഇവിടെ എത്തിയത്. ഇപ്പോൾ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്കൊപ്പവും ഇവിടെയെത്തിയതിൽ സന്തോഷവും സംതൃപ്തിയും തോന്നി' - മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ് കുറിച്ചു.

കമന്റ് ബോക്സിൽ അതിലും രസകരമാണ് കാര്യങ്ങൾ. വിഘ്നേഷ് ശിവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പോടാ പോടി. 2012ൽ റിലീസ് ചെയ്ത ചിത്രത്തിൽ ചിമ്പുവും വരലക്ഷ്മി ശരത്കുമാറും ആയിരുന്നു നായകർ. ബേബി മൂണിനായി ആദ്യത്തെ കുഞ്ഞുമായി നായകർ ഹോങ്കോങ്ങിലെ ഡിസ്നിലാൻഡിലേക്കാണ് പോകുന്നത്. ചിത്രത്തിലെ അപ്പൻ മാവനെ വാടാ എന്ന ഗാനം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് ഹോങ്കോങ്ങിലെ  ഡിസ്നി ലാൻഡിലാണ്. അതുകൊണ്ട് തന്നെ ഹോങ്കോങ് ഡിസ്നി ലാൻഡ് ചിത്രങ്ങൾക്കൊപ്പം ഈ പാട്ട് കൂടി ചേർക്കണമെന്നാണ് ആരാധകരുടെ അഭ്യർത്ഥന. ഏതായാലും നിരവധി പേരാണ് വിഘ്നേഷിനെ അഭിനന്ദിച്ചു. കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കുമെന്നും അത് വിഘ്നേഷ് തെളിയിച്ചിരിക്കുകയാണെന്നും കമന്റ് ബോക്സിൽ ആരാധകർ വ്യക്തമാക്കുന്നു. നേരത്തെ നയൻതാരയും കുഞ്ഞുങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

English Summary:

Nayanthara and Vignesh Sivan's Magical Family Vacation at Hong Kong Disneyland Resort

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com