ADVERTISEMENT

കുഞ്ഞുമകൾ ലിലിബെറ്റിന്റെ മൂന്നാം പിറന്നാൾ ലളിതമായ ആഘോഷമാക്കി ഹാരി രാജകുമാരനും മേഗൻ മാർക്കലും. ജൂൺ നാലിന് ആയിരുന്നു ലിലിബെറ്റിന്റെ പിറന്നാൾ എങ്കിലും അൽപം നേരത്തെ ആയിരുന്നു ആഘോഷങ്ങൾ. വാരാന്ത്യത്തിൽ കാലിഫോർണിയയിലെ മൊന്റേസിറ്റോയിലെ ഭവനത്തിൽ വെച്ചായിരുന്നു ആഘോഷങ്ങൾ. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും കുഞ്ഞു ലിലിബെറ്റിന്റെ കുറച്ച് കൂട്ടുകാരും മാത്രമാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്.

ചിത്രത്തിന് കടപ്പാട് :  ഇൻസ്റ്റഗ്രാം
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

2021 ജൂണിൽ ആയിരുന്നു ഹാരി - മേഗൻ ദമ്പതികൾക്ക് ലിലിബെറ്റ് ജനിച്ചത്. 2020ൽ ആയിരുന്നു ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കലും  രാജകീയ പദവികൾ ഉപേക്ഷിച്ചത്. തുടർന്ന് മേഗന്റെ സ്വദേശമായ യു എസിലെ കാലിഫോർണിയയിലേക്ക് മാറുകയായിരുന്നു. മകൻ ആർച്ചി രാജകുമാരന് ഒപ്പമായിരുന്നു ഇരുവരും കാലിഫോർണിയയിലേക്ക് താമസം മാറിയത്. അതിനു ശേഷമാണ് 2021ൽ ലിലിബെറ്റ് ഡയാന മൗണ്ട്ബാറ്റൻ - വിൻഡ്സർ ജനിച്ചത്. അമ്മയോടും മുത്തശ്ശിയോടുമുള്ള സ്നേഹത്തിന്റെ സൂചയായിട്ടാണ് മകളുടെ പേരിനൊപ്പം അമ്മ ഡയാനയുടെ പേരും എലിസബത്ത് രാജ്ഞിയുടെ കുടുംബപേരായ മൗണ്ട് ബാറ്റൻ - വിൻഡ്സറും ചേർത്തുവെച്ചത്.

ലിലിബെറ്റ് എന്നാണ് പേരെങ്കിലും സ്നേഹപൂർവം ലിലി എന്നാണ് കുഞ്ഞുമകളെ ഹാരിയും മേഗനും വിളിക്കുന്നത്. വളരെ ലളിതമായിട്ട് ആയിരുന്നു പിറന്നാൾ ആഘോഷങ്ങൾ. കുഞ്ഞു ലിലിബെറ്റിന്റെ നിരവധി ചിത്രങ്ങളാണ് സസ്സെക്സ് ഹാരി മേഗൻ ഫാൻ പേജിൽ പ്രത്യക്ഷപ്പെട്ടത്. കുഞ്ഞു ലിലിബെറ്റിനെ ഹാരി രാജകുമാരൻ ചുംബിക്കുന്നതും മേഗന്റെ കൈയിലിരിക്കുന്ന ലിലിബെറ്റുമെല്ലാം ഈ ചിത്രങ്ങളിലുണ്ട്.

കുഞ്ഞു ലിലിബെറ്റിന്റെ മുട്ടിലിഴയുന്ന ഒരു ചിത്രത്തിനൊപ്പം ഹാരി രാജകുമാരന്റെ മുട്ടിലിഴയുന്ന ചിത്രവും ചേർത്തിട്ടുണ്ട്. ആരാധകരെ ഏറ്റവും അധികം ആകർഷിച്ചതും ഈ ചിത്രങ്ങളാണ്. രണ്ടു പേരും ഈ പ്രായത്തിൽ ഒരേ പോലെ ഇരിക്കുന്നു എന്നാണ് ആരാധകർ ഇതിന് കമന്റ് നൽകിയത്.

English Summary:

Prince Harry and Meghan Markle Celebrate Daughter Lilibet’s Third Birthday with Intimate Family Gathering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com