ADVERTISEMENT

എല്ലാ വർഷവും ജൂണിലെ അവസാന ഞായറാഴ്ചയാണ് പിതൃദിനം അഥവാ ഫാദേഴ്സ് ഡേ ആയി ആചരിക്കുന്നത്. ഇത്തവണയും സമൂഹമാധ്യമം പിതൃദിനം ആഘോഷമാക്കി. നിരവധി പേരാണ് തങ്ങളുടെ അച്ഛന് ആശംസകൾ നേർന്ന് സോഷ്യൽമീഡിയയിലെത്തിയത്. ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പ്രശസ്ത നടി സണ്ണി ലിയോണി പിതൃദിനാശംസ പങ്കുവച്ചത്.

ഭർത്താവ് ഡാനിയൽ വെബറിനും മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സണ്ണി ലിയോണി ആശംസകൾ നേർന്നു. 'ലോകത്തിലെ ഏറ്റവും മികച്ച പപ്പയ്ക്ക് സന്തോഷകരമായ പിതൃദിന ആശംസകൾ നേരുന്നു. നിങ്ങൾ എപ്പോഴും ഞങ്ങളെ നന്നായി പരിപാലിക്കുന്നു. ഞങ്ങളുടെ ആവശ്യങ്ങൾക്കു മുമ്പിൽ നിങ്ങളുടേത് ഒന്നാമതായി പരിഗണിക്കാറില്ല. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. കഠിനമായി പ്രയത്നിക്കുന്നതിന് നന്ദി പറയുന്നു. നിങ്ങൾ കഠിനാന്ദ്വാനം ചെയ്യുന്നതിനാൽ നമുക്ക് ഒരുമിച്ച് ഒത്തിരി സ്നേഹത്തോടെ മനോഹരമായ ഒരു ജീവിതം ജീവിക്കാൻ കഴിയും." - മക്കളെ മൂന്നുപേരെയും ടാഗ് ചെയ്താണ് സണ്ണി ലിയോണി പോസ്റ്റ് പങ്കുവെച്ചത്.

ഒരു വാഹനത്തിനുള്ളിൽ ഇരിക്കുന്ന തരത്തിലുള്ള ചിത്രമാണ് സണ്ണി ലിയോണി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിൽ ഡാനിയൽ വെബർ കൂളിംഗ് ഗ്ലാസും സണ്ണി ലിയോണി ഗ്ലാസും ധരിച്ചിട്ടുണ്ട്. മക്കളായ നിഷ, നോവ, ആഷർ എന്നിവർക്കൊപ്പമാണ് ചിത്രം പകർത്തിയിരിക്കുന്നത്. വെള്ള ടോപ്പും ബ്ലൂ ജീൻസുമാണ് സണ്ണി ലിയോണിയുടെ വേഷം. നിരവധി പേരാണ് ഈ മനോഹര ചിത്രത്തിന് ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. സണ്ണി ലിയോണിയുടെ കുറിപ്പിന് ഡാനിയൽ കമന്റ് ബോക്സിൽ മറുപടിയും നൽകിയിട്ടുണ്ട്. ലവ് ഇമോജികൾക്കൊപ്പം 'എന്നെന്നേക്കും' എന്നാണ് ഡാനിയൽ കുറിച്ചത്.

sunny-leon-3
സണ്ണി ലിയോണി. Image Credit: instagram.com/sunnyleone

അമേരിക്കൻ നടനും നിർമാതാവും സംരംഭകനുമായ ഡാനിയൽ വെബറും സണ്ണി ലിയോണും 2011ലാണ് വിവാഹിതരായത്. 2027 ജൂലൈയിൽ മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്ന് 21 മാസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. നിഷ കൌർ വെബർ എന്നാണ് ആ കുഞ്ഞിന് പേര് നൽകിയത്. 2018 മാർച്ച് നാലിന് സണ്ണിക്കും ഭർത്താവിനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾ പിറന്നു. ആഷർ സിംഗ് വെബർ, നോവ സിംഗ് വെബർ എന്നാണ് കുട്ടികൾക്ക് പേര് നൽകിയത്.

English Summary:

Father’s Day Tribute: Sunny Leone’s Emotional Message to Husband Daniel Weber

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com