ADVERTISEMENT

‘എന്റെ പൊന്നോ’ അമ്മമ്മ സൺഡേ സ്പെഷ്യൽ ആയി ഉണ്ടാക്കി നൽകിയ കേക്കിനെക്കുറിച്ച് വർണിക്കാൻ ഗായിക റിമി ടോമിയുടെ വീട്ടിലെ കുഞ്ഞുമക്കളിലൊരാളായ കുട്ടാപ്പിക്ക് വാക്കുകൾ കിട്ടുന്നില്ല. റിമി ടോമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോ ഇതിനകം നിരവധി ആരാധകരെ സ്വന്തമാക്കി മുന്നേറുകയാണ്. റിമിയുടെ സഹോദരങ്ങളായ റിങ്കുവിന്റെയും റീനുവിന്റെയും മക്കളായ കുട്ടാപ്പിയും കണ്മണിയും കുട്ടിമണിയും ആണ് വിഡിയോയിലെ താരങ്ങൾ. റിമിയുടെ അമ്മയായ റാണി കൊച്ചുമക്കൾക്ക് ഞായറാഴ്ച വിശിഷ്ടമായ ഒരു കേക്ക് ഉണ്ടാക്കി നൽകി. അത് മക്കൾ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് റിമി അവിടേക്ക് എത്തുന്നത്. ഒപ്പം സഹോദരൻ റിങ്കുവും ഉണ്ട്. ‘ഇതെന്താണ്, റാണിയമ്മ എന്താണ് ഉണ്ടാക്കി തന്നത്’ എന്ന് റിമി ചോദിക്കുമ്പോൾ ഓറഞ്ച് ചോക്ലേറ്റ്കേക്ക് എന്നാണ് കണ്മണി ഉത്തരം നൽകുന്നത്. രുചി കുറച്ച് കൂടിപ്പോയതുകൊണ്ടാണെന്നു തോന്നുന്നു ‘എന്റെ പൊന്നോ’ എന്നല്ലാതെ വേറൊന്നും പറയാൻ കുട്ടാപ്പിക്ക് പറ്റുന്നില്ല. കണ്മണിയും കുട്ടാപ്പിയും കേക്ക് ആസ്വദിച്ച് കഴിക്കുമ്പോൾ തനിക്കും കേക്ക് ലഭിക്കാനായി കുട്ടിമണിയും ബഹളം ഉണ്ടാക്കുന്നുണ്ട്. അപ്പോൾ കണ്മണി കുട്ടിമണിക്ക് കേക്ക് വായിൽ വച്ച് നൽകുന്നു. കുടുംബബന്ധത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്ന വിഡിയോ ആണ് റിമി പങ്കുവെച്ചിരിക്കുന്നത്. ‘സൺഡേ  സ്പെഷ്യൽ ആണോ, റാണിയമ്മ ഉണ്ടാക്കിയതാണോ’ എന്ന് റിമി ചോദിക്കുമ്പോൾ അതേ എന്ന ഉത്തരവും കുട്ടിപ്പട്ടാളം നൽകുന്നുണ്ട്. 

ഹൃദയത്തിന്റെ ആകൃതിയിലുള്ള കേക്കാണ് റാണിയമ്മ ഉണ്ടാക്കിയത്. ക്യാമറ റാണിയമ്മയുടെ അരികിലേക്ക് എത്തുമ്പോൾ ഒരു കൊച്ചു കുട്ടിയെപ്പോലെറാണിയമ്മ ഒഴിഞ്ഞു മാറുന്നുണ്ട്. മനോഹരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് കുട്ടിപ്പട്ടാളത്തിന് ഒപ്പമുള്ള വിഡിയോ റിമി ടോമി പങ്കുവെയ്ക്കാറുണ്ട്. സഹോദരൻ റിങ്കുവിന്റെ മകളായ കണ്മണിയും സഹോദരി റീനുവിന്റെ മക്കളായ കുട്ടാപ്പിയും കുട്ടിമണിയുമാണ് റിമിയുടെ ബെസ്റ്റ് കമ്പനി.

English Summary:

Rimi Tomy's Delightful Sunday: Kids Enjoy Raniamma's Special Heart-Shaped Cake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com