ADVERTISEMENT

ഡയബോളോ, ബോൾ ജഗ്ളിങ്, റിങ് ജഗ്ളിങ്, ഡയസ് സ്റ്റാക്കിങ്ങ്. എന്താ ഇതൊക്കെ എന്നായിരിക്കും. വായിലൊതുങ്ങാത്ത പേരുള്ള ഈ ഗെയിമുകൾ നിഷ്പ്രയാസം കയ്യിലൊതുക്കും പാലക്കാട്ടുകാരനായ നന്ദൻ. ഇതുമാത്രമല്ല മാജിക്ക്, മെന്റലിസം, ഹോഴ്സ് റൈഡിങ്, യോഗ, കളരി, കുംഫു ഇവയെല്ലാം വശമുണ്ട്  നന്ദന്. അസാമാന്യമായ പ്രതിഭയിലൂടെ വെറും പന്ത്രണ്ടു വയസിനിടെ ഇന്ത്യാ ബുക് ഓഫ് റെക്കോഡ്, ഏഷ്യാ ബുക് ഓഫ് റെക്കോഡ്, വേൾഡ് റെക്കോഡ് എന്നിവയടക്കം അഞ്ച് റെക്കോഡുകൾ സ്വന്തമാക്കി ഈ ഏഴാം ക്ലാസുകാരൻ.

മൂന്ന് വയസിൽ കണ്ട ഒരു യൂട്യൂബ് വിഡിയോയാണ് നന്ദനെ ഈ നേട്ടങ്ങളിലേക്കെത്തിച്ചതത്രേ. നന്ദൻ കുട്ടിയായിരുന്നപ്പോൾ കണ്ട കാർട്ടൂൺ കഥാപാത്രം സ്കേറ്റ് ചെയ്യുമായിരുന്നു. അങ്ങനെയാണ് സ്കേറ്റിങ് പഠിക്കാനുള്ള ആഗ്രഹമുണ്ടായത്. നന്ദന്റെ ആവശ്യപ്രകാരം അച്ഛൻ മുകേഷ് സ്കേറ്റിങ് ബോഡ് വാങ്ങി നൽകി. വീഴുമ്പോഴെല്ലാം നീട്ടികെട്ടിയ കയറിൽ പിടിച്ചും തൂങ്ങിക്കിടന്നുമെല്ലാം ഒടുവിൽ സ്കേറ്റിങ് പഠിച്ചെടുത്തു. പിന്നീട് യൂട്യൂബിൽ കാണുന്ന ഓരോ അഭ്യാസങ്ങളും  പഠിച്ചെടുക്കണമെന്നുള്ള വാശിയായിരുന്നു. അങ്ങനെയാണ് ചെറുപ്രായത്തിൽ തന്നെ ഈ അഭ്യാസങ്ങളത്രയും നന്ദൻ പഠിച്ചെടുത്തത്. യൂട്യൂബിൽ കാണുന്ന ഒരോന്നും തനിക്കും പഠിക്കണമെന്നു പറയുമ്പോൾ അച്ഛൻ മുകേഷും അമ്മ സരിതയും കട്ടയ്ക്കു കൂടെ നിന്നു.

എട്ടാം വയസിലാണ് നന്ദൻ ഹോഴ്സ് റൈഡിങ് പഠിക്കുന്നത്. കുതിരയെ ഓടിക്കാൻ പഠിക്കുന്നതിനായി അച്ഛൻ മുകേഷ് നന്ദന് കുതിരയെ വാങ്ങി നൽകുകയും ചെയ്തു. പൈലറ്റ് ആകണമെന്നതാണ് ആഗ്രഹം അതിനായുള്ള ട്രെയിനിങ് ഇപ്പോഴെ ആരംഭിച്ചു കഴിഞ്ഞു നന്ദൻ. തൃശൂരിലെ റയാൻ എയറാണ് പരിശീലനം നൽകുന്നത്. താനിപ്പോൾ ലാൻഡിങും ടേക്ക് ഓഫുമൊക്കെ പഠിച്ചു കഴിഞ്ഞുവെന്നാണ് നന്ദൻ പറയുന്നത്

English Summary:

Meet Nandan: The Multi-Talented 7th Grader Breaking Records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com