ADVERTISEMENT

സാധാരണയായി പല്ലുകളില്ലാതെയാണ് കുട്ടികള്‍ ജനിക്കുന്നത്. വളര്‍ച്ചയുടെ ഘട്ടത്തില്‍ ആദ്യം പാൽപല്ലുകൾ ഉണ്ടാവുകയും 21 വയസ്സ് പൂർത്തിയാകുമ്പോഴേക്കും 32 സ്ഥിരമായുള്ള പല്ലുകൾ ഉണ്ടാകുകയുമാണ് പതിവ്.  എന്നാൽ ഇതിനു വിപരീതമായി 32 പല്ലുകളുമായി ജനിച്ച ഒരു കുട്ടിയുടെ വിഡിയോയാണ് വൈറലാകുന്നത്.

കുഞ്ഞിന്റെ അമ്മ തന്നെയാണ്  ഈ അപൂർവ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച വിഡിയോ ഇതിനോടകം കണ്ടത് മൂന്നൂ മില്യണിലധികം ആളുകളാണ്.. പല്ലുകളുമായി കുട്ടി ജനിക്കുന്ന അപൂർവ അവസ്ഥ നേറ്റൽ ടീത്ത് എന്നറിയപ്പെടുന്നു, ഒരു കുഞ്ഞ് പല്ലുകളോടെ ജനിക്കുന്നു.  ഇതിനെ കുറിച്ച് അറിയാത്തവരെ ബോധവല്‍കരിക്കാനാണ് താന്‍ ഈ വിഡിയോ പോസ്റ്റ് ചെയ്തതെന്ന് കുട്ടിയുടെ അമ്മ വിഡിയോയില്‍ പറയുന്നു. 

ഇത്തരം അവസ്ഥ കുഞ്ഞിന് ഹാനികരമല്ലെങ്കിലും മുലപ്പാല്‍ കൊടുക്കുന്ന സമയത്ത് അമ്മയ്ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. എന്തെങ്കിലും കാരണവശാല്‍ പല്ല് പൊട്ടിയാല്‍ പല്ല് കുഞ്ഞിന്‍റെ വായില്‍ പോകാനും സാധ്യതയേറെയാണ്. 

നിരവധിയാളുകളാണ്  വിഡിയോയ്ക്ക് താഴെ സംശയങ്ങളുമായി എത്തുന്നത്. ഇത്തരത്തിലൊരു അവസ്ഥയെ കുറിച്ച് അറിയുന്നത് ആദ്യമാണെന്നും അറിവ് പങ്കുവച്ചതിന് വളരെയധികം നന്ദിയുണ്ടെന്നും ആളുകള്‍ പറഞ്ഞു. ചിലയാളുകള്‍ അദ്ഭുതവും കമന്‍റായി രേഖപ്പെടുത്തുന്നു. 

English Summary:

Viral Video: Baby Born with 32 Teeth Stuns Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com