ADVERTISEMENT

കുട്ടികൾ എല്ലാം പെട്ടെന്നു പഠിക്കുമെന്ന് പറയുമെങ്കിലും ഈ രണ്ടര വയസ്സുകാരിയുടെ വിഡിയോ ആരെയും അതിശയിപ്പിക്കും. നൃത്തം പഠിക്കുന്നവർ അൽ‌പം ബുദ്ധിമുട്ടിയാണ് മുദ്രകൾ പഠിച്ചെടുക്കുക. അതും ഗുരുവിൽ നിന്ന് നിരന്തര പരിശീലനം കൊണ്ട്. എന്നാൽ കോട്ടയം ജില്ലയിലെ മൂലേടം സ്വദേശിയായ ധ്വനി എന്ന രണ്ടര വയസ്സുകാരി നൃത്തത്തിലെ മുഖ്യോപാധിയായ ഹസ്തമുദ്രകള്‍ പഠിച്ചത് കണ്ടും കേട്ടുമാണ്. ഈ ചെറു പ്രായത്തിൽ ഇതെല്ലാം എങ്ങന പഠിച്ചെടുത്തു എന്ന അതിശയത്തിലാണ് കാഴ്ചക്കാർ. ഇപ്പോഴിതാ ധ്വനി സമൂഹമാധ്യമങ്ങളിൽ മാത്രമല്ല ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും ഇടംനേടി. ഇൻ്റർനാഷനൽ വേൾഡ് റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. 

ധ്വനിയുടെ അമ്മ പ്രസീത മുകേഷ് നൃത്ത അധ്യാപികയാണ്. കോട്ടയത്ത് ഡാൻസ് സ്കൂളും നടത്തുന്ന പ്രസീത രാവിലെയും വൈകിട്ടും കുട്ടികളെയും മുതിർന്നവരെയും നൃത്തം പഠിപ്പിക്കുന്നുണ്ട്. ക്ലാസിനിടയിൽ എന്നും അമ്മയുടെ അരികിൽ വന്നിരിക്കുന്ന ധ്വനി അമ്മയിൽ നിന്നു പഠിച്ചെടുത്തതാണ് ഈ മുദ്രകൾ. മകൾ ഇതെല്ലാം തനിയെ പഠിച്ചതിന്റെ സന്തോഷത്തിലാണ് പ്രസീത.

English Summary:

Two-and-a-Half-Year-Old Dance Prodigy: Dhvani's Astounding Achievement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com