ADVERTISEMENT

പേന മോഷ്​ടിച്ചുവെന്ന് ആരോപിച്ച് തരുണ്‍ കുമാര്‍ എന്ന ബാലനെ കര്‍ണാടകയിലെ റായ്ച്ചൂര്‍ ആശ്രമത്തിൽ ക്രൂരമര്‍ദനത്തിന് ഇരയാക്കി. ആശ്രമത്തിന്‍റെ ചാര്‍ജുള്ള വേണുഗോപാലും കൂട്ടാളികളുമാണ് കുട്ടിയെ മര്‍ദിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പേന മോഷണം ആരോപിച്ച് മൂന്നാം ക്ലാസുകാരന് ക്രൂരമര്‍ദനമാണ് നേരിട്ടത്. തരുണിനെയും പത്തുവയസുകാരനായ മൂത്ത സഹോദരനേയും ആശ്രമത്തില്‍ നിര്‍ത്തി പഠിപ്പിച്ചത് സാമ്പത്തികമായി പിന്നാക്ക അവസ്ഥയിലായതിനാലാണ്.

കുട്ടിയുടെ അമ്മ ആശ്രമം സന്ദര്‍ശിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. മൂത്ത സഹോദരനാണ് അമ്മയെ വിവരം ധരിപ്പിച്ചത്. പേന ഇല്ലാത്ത തന്‍റെ മകന് മറ്റേതോ കുട്ടി അധ്യാപകന്‍റെ പേന നല്‍കുകയായിരുന്നുവെന്നും അധ്യാപകന്‍ പേന തിരഞ്ഞപ്പോള്‍ മകന്‍റെ ബാഗില്‍ അത് കണ്ടെത്തുകയായിരുന്നുവെന്നും അമ്മ പറഞ്ഞു. ഒരു പേനയുടെ പേരിലാണോ ഇത്ര വലിയ ക്രൂരത എന്നും അവര്‍ ചോദിച്ചു. രണ്ട് ബെല്‍റ്റ് കൊണ്ട് തന്‍റെ മകനെ തല്ലിയെന്നും കണ്ണും കൈകളും കെട്ടിയിട്ട് രാത്രി വരെ മര്‍ദിച്ചുവെന്നും അമ്മ ആരോപിച്ചു.  പ്രതികള്‍ക്കെതിരെ എഎഫ്ഐആര്‍ രജിസ്​റ്റര്‍ ചെയ്​തു. 

കളിച്ചുകൊണ്ടിരിക്കെ മറ്റു കുട്ടികള്‍ തരുണ്‍ പേന മോഷ്​ടിച്ചു എന്ന് ആരോപിക്കുകയായിരുന്നു. അധ്യാപകനും മുതിര്‍ന്ന കുട്ടികളും തന്നെ വിറക് കൊണ്ട് തല്ലിയെന്നും അത് ഒടി‍ഞ്ഞപ്പോള്‍ ബാറ്റ് കൊണ്ടായിരുന്നു മര്‍ദനമെന്നും കുട്ടി പറഞ്ഞു. ശരീരത്തില്‍ മുറിവുളുണ്ടാക്കി. യാഗ്​ദീറിലെ റെയില്‍വേ സ്​റ്റേഷനില്‍ ഭിക്ഷ യാചിക്കാന്‍ കൊണ്ടുപോയി, എന്നാല്‍ പണമൊന്നും ലഭിച്ചില്ല. ആശ്രമത്തിലെ മുറിയില്‍ മൂന്ന് ദിവസം പൂട്ടിയിട്ടെന്നും തരുണ്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ കണ്ണുകള്‍ വീര്‍ത്ത നിലയിലാണ്. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

English Summary:

Third Grader Severely Beaten in Raichur Ashram Over Pen Theft Accusation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com