ADVERTISEMENT

ബാങ്കോക്കില്‍ നടന്ന കുട്ടികളുടെ രാജ്യാന്തര ഫാഷന്‍ ഷോ മത്സരമായ ജൂനിയർ മോഡൽ ഇന്റർനാഷണലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആലപ്പുഴ വളവനാടു സ്വദേശി അപ്പുണ്ണിക്ക് മൂന്നാം സ്ഥാനം. ആറു മുതൽ എട്ടു വയസ്സുവരെയുള്ള വിഭാഗത്തിലാണ് ഏഴ് വയസ്സുകാരന്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയത്. ഫിലിപ്പൈന്‍സ്‌കാരനൊപ്പമാണ് മൂന്നാം സ്ഥാനം ഇന്ത്യക്ക് വേണ്ടി അപ്പുണ്ണി പങ്കുവെച്ചത്.  ഭാരതാംബയ്‌ക്ക് നൽകുന്ന സ്വാതന്ത്രദിന സമ്മാനമാണ് ഈ സെക്കൻ്റ് റണ്ണറപ്പ് എന്ന് അപ്പുണ്ണി പറഞ്ഞു.

വളവനാട് വിജയ നിവാസില്‍ കണ്ണനുണ്ണിയുടെയും,അനുവിന്റെയും മകനാണ് അപ്പുണ്ണി. മിമിക്രിയും, ഡാന്‍സും ചേര്‍ന്ന മിഡാ ഷോയുമായി അപ്പുണ്ണി ഫൈനലിലെ ടാലന്റ് റൗണ്ടിൽ മികച്ച പ്രകടനം കാഴ്ച വച്ചു .അഭിമുഖം, നാഷണല്‍ കോസ്റ്റ്യൂം വിഭാഗം, സ്യൂട്ട് വിഭാഗം റാമ്പ് വാക്ക് മത്സരങ്ങള്‍ എന്നിവയാണ് ഫൈനലില്‍ നടന്നത്.

മോഡലായും,ടി.വി കോമഡി ഷോകളിലെ അഭിനേതാവുമായ  അപ്പുണ്ണി നാലുവയസ്സു മുതല്‍  മിമിക്രി രംഗത്തുണ്ട്. അച്ഛന്‍ കണ്ണനുണ്ണിയാണ് ഗുരു. പട്ടണക്കാട് സെയിന്റ് ജോസഫ് പബ്ലിക്ക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

indian-child-model-shines-international-fashion-stage1
അപ്പുണ്ണി

നാഷണൽ കോസ്റ്റ്യൂം റൗണ്ടിൽ അപ്പുണ്ണി നോർത്ത് ഇന്ത്യൻ ട്രഡീഷണൽ ഔട്ട് ഫിറ്റിൽ ലോക പരിസ്ഥിതിദിന സന്ദേശം പകരുന്ന ചിത്രമാണ് പ്രതിനിധാനം ചെയ്തത്. ഒപ്പം വസ്ത്രത്തിന് പുറകുവശം ഭൂമിയെ പുനഃസ്ഥാപിക്കുക എന്ന 2024ലെ പരിസ്ഥിതിദിന സന്ദേശവും എഴുതി. സ്യൂട്ട് റൗണ്ടിലും അപ്പുണ്ണി മികച്ച പ്രകടനം കാഴ്ചവച്ചു. പിങ്ക് സ്യൂട്ടിൽ വർണ്ണ കല്ലുകൾ പതിപ്പിച്ച് മോഡിയായാണ് അപ്പുണ്ണി സ്യൂട്ട്‌ റൗണ്ടിൽ റാമ്പിൽ എത്തിയത്. മികച്ച ഒരു മോഡലും ,സിനിമയിലെ അഭിനേതാവുമാകുക എന്നതാണ് അടുത്ത അഭിലാഷം എന്ന് അപ്പുണ്ണി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com