'കുട്ടി കൃഷ്ണനൊ'പ്പം ശ്രീകൃഷ്ണജയന്തി ആഘോഷിച്ച് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും
Mail This Article
ജന്മാഷ്ടമി ദിനത്തിൽ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമകനൊപ്പം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. കൃഷ്ണനായി വേഷമിട്ട കുഞ്ഞുമകൻ അച്ചു എന്നു വിളിക്കുന്ന അയാന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ചന്ദ്ര ലക്ഷ്മൺ പങ്കുവെച്ചു. 'ഞങ്ങളുടെ കുട്ടിക്കൃഷ്ണൻ ഈ ദിവസം അതിമനോഹരമാക്കി. ഒരിക്കൽ കൂടി എല്ലാവർക്കും സന്തോഷകരമായ ജന്മാഷ്ടമി നേരുന്നു' - മകന്റെ കുസൃതി കലർന്ന വിഡിയോ പങ്കുവെച്ചു കൊണ്ട് ചന്ദ്ര ലക്ഷ്മൺ കുറിച്ചു.
2021 നവംബർ 10ന് ആയിരുന്നു ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായത്. 2022 ഒക്ടോബറിൽ ഇരുവർക്കും ആദ്യത്തെ കണ്മണി പിറന്നു. അയാൻ എന്നാണ് മകന് പേരു നൽകിയത്. ദൈവത്തിന്റെ സമ്മാനം എന്നാണ് അയാൻ എന്ന വാക്കിന്റെ അർത്ഥം. ഏതായാലും ഒന്നര വയസുകാരന്റെ കളിചിരികൾക്കും കുസൃതികൾക്കും ഒപ്പമായിരുന്നു ഇത്തവണ താരദമ്പതികളുടെ ജന്മാഷ്ടമി ആഘോഷം.
സ്വന്തം സുജാത എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഇരുവരും പ്രണയത്തിൽ ആയത്. കുഞ്ഞുമകന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ മനോഹരമായ കുറിപ്പ് ആയിരുന്നു ചന്ദ്ര ലക്ഷ്മൺ പങ്കുവെച്ചത്. ' ഈ കുഞ്ഞ് അത്ഭുതം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഒരു വർഷം തികയുന്നു..രാജ കുട്ടി, ജന്മദിനാശംസകൾ കണ്ണാ. ഒരു വർഷം എന്റെ കൈകളിൽ പിടിച്ച് വളർച്ചയുടെ പടവുകൾ കടക്കുമ്പോഴും അവന്റെ ഒരോ വളർച്ചയും കണ്ടുനിന്നതും അവന്റെ അമ്മയായതും അനുഗ്രഹവും ബഹുമതിയുമാണ്. അവന്റെ ഒന്നാം ജന്മദിനത്തിൽ നിങ്ങളുടെ പ്രാർഥനയും അനുഗ്രഹവും വേണം’ - എന്നായിരുന്നു അയാന്റെ ഒന്നാം പിറന്നാൾ വേളയിൽ അമ്മയായ ചന്ദ്ര ലക്ഷ്മൺ കുറിച്ചത്.