‘മമ്മൂക്കാ..,’കുറുമ്പു കാട്ടി മമ്മൂട്ടിയുടെ പിന്നിലൊളിച്ച് നോവ, ചേര്‍ത്ത് പിടിച്ച് താരം; കുറിപ്പ് വൈറല്‍
Mail This Article
കുട്ടികളും മമ്മൂട്ടിയും ഒരുപേലെയാണെന്നാണ് സിനിമാക്കാര്‍ക്കിടിയിലെ സംസാരം, കുട്ടിക്കുറുമ്പ് രണ്ട് കൂട്ടര്‍ക്കും ഒരുപേലെയാണെന്നാണ് പറയാറ്. ഇപ്പോഴിതാ സൈബറിടത്താകെ വൈറലാകുകയാണ് മമ്മൂട്ടിയെ കാണുവാനെത്തിയ നോവയും മാനുവും. നേരത്തെ മൂന്ന് വയസുള്ളപ്പോള്‍ ഒരു പൊതുപരിപാടിയില്‍ വച്ച് മമ്മൂക്കാ എന്ന് വിളിച്ച് സാക്ഷാല്‍ മമ്മൂട്ടിയെ ചിരിപ്പിച്ച കുട്ടിത്താരമായിരുന്നു നോവ. ഇപ്പോഴിതാ മമ്മൂട്ടിയെ കാണാനായി അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയപ്പോള്‍ കുറുമ്പ് കാട്ടി മമ്മൂട്ടിയുടെ പിന്നിലൊളിക്കുന്നതും നോവയുടെ സഹോദരനെ മമ്മൂട്ടി ചേര്‍ത്ത് പിടിക്കുന്നതും ചിത്രത്തില്‍ കാണാം
കുറിപ്പ് വായിക്കാം
ഏതു തലമുറയെയും ആകര്‍ഷിക്കുന്ന നിത്യകൗതുകത്തിന്റെ പേരാണ് മമ്മൂട്ടി. പണ്ട് എറണാകുളത്ത് കെയര്‍ ആന്റ് ഷെയറിന്റെ ഒരു ചടങ്ങിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുകൊണ്ട് 'മമ്മൂക്കാാാാ' എന്ന് വിളിക്കുമ്പോള്‍ നോവക്ക് പ്രായം മൂന്ന് വയസ്സ്. 'എന്തോാാാ' എന്ന് നീട്ടിയുള്ള മറുപടി അവനുള്ള സമ്മാനവും കേട്ടുനിന്നവരില്‍ ചിരിയും ചിലമാധ്യമങ്ങളില്‍ വാര്‍ത്തയുമായി. കഴിഞ്ഞദിവസം നാട്ടിലെത്തിയപ്പോള്‍ നേരില്‍ക്കാണാനായി കൊച്ചിയിലെ വീട്ടില്‍ ചെന്നപ്പോള്‍ ഇപ്പോള്‍ എട്ടുവയസ്സുകാരനായ നോവ അനുജന്‍ ഇമ്മനുവേൽ എന്ന 4 വയസ്സുകാരന്‍ മാനുവിനെ ചേര്‍ത്തുപിടിച്ച വാത്സല്യത്തിന്റെ ആ മഹാവൃക്ഷത്തിന് പിന്നിലൊളിച്ചുകളിച്ചു. കാലമെത്ര കഴിഞ്ഞാലും മാറാത്ത ഈ കുറുമ്പിന്റെ പേര് ബാല്യമെന്നും കൗതുകത്തിന്റെ പേര് മമ്മൂട്ടിയെന്നുമല്ലേ...!!!