ADVERTISEMENT

കുടുംബാംഗങ്ങൾ എല്ലാവരും ഒത്തു ചേരുന്ന അപൂർവ മുഹൂർത്തമാണ് ഓരോ ഓണനാളുകളും. മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക റിമി ടോമിയുടെ ഓണാഘോഷവും കുടുംബത്തിനൊപ്പം ആയിരുന്നു. മുണ്ടുടുത്ത് കുട്ടാപ്പിയും പട്ടു പാവാട അണിഞ്ഞ് കണ്മണിയും കുട്ടിമണിയും ഓണാഘോഷം കളറാക്കി. കേരള സാരിയുടുത്ത് സുന്ദരിയായി വന്ന പ്രിയപ്പെട്ട കൊച്ചമ്മയുടെ ഇടവും വലവും ഇരുന്ന് കുട്ടാപ്പിയും കണ്മണിയും ഓണച്ചിത്രങ്ങൾ പകർത്തി.

കേരളസാരി നിറത്തിലുള്ള നീളൻ പാവാടയും സ്ലീവ് ലെസ് ബ്ലൗസുമായിരുന്നു കണ്മണിക്കുട്ടിയുടെ വേഷം. ഒപ്പം ജിമിക്കി കമ്മലും ഒരു ചെറിയ പൊട്ടും കൂടിയായപ്പോൾ തനി മലയാളി മങ്കയായി. കറുത്ത ചെക്ക് ഷർട്ടും മുണ്ടും ആയിരുന്നു കുട്ടാപ്പിയുടെ വേഷം. പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ് കുട്ടിമണിയും ഓണക്കുട്ടിയായി. മഞ്ഞനിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസും ചുവപ്പ് നിറത്തിലുള്ള പട്ടു പാവാടയും ആയിരുന്നു കുട്ടിമണിയുടെ വേഷം.

ഓണസദ്യ കഴിക്കുന്നതിനു തൊട്ടു മുമ്പുള്ള സമയത്ത് എടുത്ത ചിത്രങ്ങളാണ് റിമി ടോമി ആരാധകരുമായി പങ്കുവെച്ചത്. അമ്മയ്ക്കും സഹോദരങ്ങൾക്കും അവരുടെ മക്കൾക്കും ഒപ്പമായിരുന്നു റിമിയുടെ ഓണാഘോഷം. എല്ലാവരും ഓണവേഷത്തിൽ ആയിരുന്നു എത്തിയത്. നീല നിറത്തിലുള്ള ബ്ലൗസും കേരള സാരിയുമായിരുന്നു റിമിയുടെ വേഷം.

English Summary:

Rimi Tomy's Family Celebrates in Traditional Style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com