ADVERTISEMENT

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കുക മാത്രമല്ല, ജീവിതത്തിലെ നല്ല പാഠങ്ങൾക്കും തുടക്കം കുറിക്കാം. മക്കളായ ഉയിരിനും ഉലകിനും വിജയദശമി ദിനത്തിൽ സംവിധായകൻ വിഘ്നേഷും നടി നയൻതാരയും പകർന്നു നൽകിയത് നന്മയുടെ ആദ്യപാഠങ്ങൾ. മുതിർന്നവരെ ബഹുമാനിക്കാനും അവരോട് സ്നേഹത്തോടെയും നന്ദിയോടെയും പെരുമാറാനും ഇങ്ങനെയല്ലാതെ എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കാൻ കഴിയുക. നയൻതാര സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളും വിഡിയോകളും ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ആദ്യം പങ്കുവെച്ചിരിക്കുന്ന ചിത്രത്തിൽ ഒരു ഗണേശ വിഗ്രഹത്തിന് മുമ്പിലായി തറയിൽ വിഘ്നേഷും നയൻതാരയും ഇരിക്കുന്നതാണ് കാണാൻ കഴിയുന്നത്. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഈ ചിത്രത്തിൽ ഇരുവരെയും കാണാൻ കഴിയുന്നത്. അടുത്ത ചിത്രത്തിൽ മക്കളായ ഉയിരിനെയും ഉലകിനെയും എടുത്തു നിൽക്കുകയാണ് ഇരുവരും. വാഹനങ്ങളും സമീപത്തായി കാണാം. അവസാനത്തെ വിഡിയോകളിൽ ആളുകൾക്ക് സാധനങ്ങളും മറ്റും വിതരണം ചെയ്യുന്നത് കാണാവുന്നതാണ്. ആയുധപൂജ നടത്തിയതിനു ശേഷം വീട്ടിൽ സഹായത്തിനായി എത്തുന്ന വ്യക്തികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ് കാണുന്നത്.

മക്കളായ ഉയിരിനെയും ഉലകിനെയും എടുത്ത്, അവരുടെ കൈകൾ കൊണ്ടാണ് ആളുകൾക്ക് സാധനങ്ങളും മറ്റും നൽകുന്നത്. വലതുകൈ കൊണ്ട് നൽകണമെന്നും ഇരുകൈയും ചേർത്ത് നൽകണമെന്നും വിഘ്നേഷ് മക്കൾക്ക് നിർദ്ദേശം നൽകുന്നുണ്ട്. ഒപ്പം അവർക്ക് നന്ദി പറയാനും കുഞ്ഞുങ്ങളോട് പറയുന്നു. കുഞ്ഞുങ്ങൾ 'താങ്ക് യു' എന്ന് സുന്ദരമായി പറയുന്നുമുണ്ട്. 'ഈ വിജയദശമി ദിനത്തിൽ ദുർഗ്ഗാദേവിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ സമാധാനവും വിജയവും സന്തോഷവും കൊണ്ടുവരട്ടെ. ഈ ശുഭദിനത്തിൽ, എല്ലാ പ്രശ്‌നങ്ങളും മങ്ങുകയും ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും നിങ്ങൾ വിജയികളാകുകയും ചെയ്യട്ടെ! എല്ലാവർക്കും ഞങ്ങളുടെ വിജയദശമി ആശംസകൾ' - ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചു കൊണ്ട് നയൻതാര കുറിച്ചു.

നെറ്റിസൺസ് വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഈ ചിത്രങ്ങളും വിഡിയോകളും ഏറ്റെടുത്തത്. 'കുട്ടികളെ മികച്ച രീതിയിലാണ് ഇവർ വളർത്തുന്നത്. മഹത്തരം നയൻ, വിക്കി', 'കൃതജ്ഞത, എല്ലാവരെയും ബഹുമാനിക്കുക എന്നീ കാര്യങ്ങൾ അവർ കുട്ടികളെ പഠിപ്പിക്കുന്നത് എന്ത് മനോഹരമായാണ്', 'ബ്യൂട്ടിഫുൾ പേരന്റിംഗ്' എന്ന് തുടങ്ങി വളരെ മനോഹരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. എല്ലാ മൂല്യങ്ങളും പകർന്നു കൊടുത്ത് കുട്ടികളെ വളർത്തുന്ന നയൻതാരയ്ക്കും വിക്കിക്കും കൈയടിക്കുകയാണ് നെറ്റിസൺസ്.

English Summary:

Nayanthara & Vignesh Shivan's Vijayadashami Celebration: Teaching Uiir & Ulag Kindness Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com