ADVERTISEMENT

കലോത്സവങ്ങളുടെ കാലമാണ് ഇപ്പോൾ. സ്കൂൾ കലോത്സവങ്ങൾ മിക്കയിടത്തും പൂർത്തിയായി. ഉപജില്ല കലോത്സവങ്ങൾ ചിലയിടങ്ങളിൽ തുടങ്ങി.  നൃത്ത മത്സരവേദിയിൽ സ്ഥിരം കാണുന്ന കാഴ്ചകളിൽ ഒന്നാണ് പാട്ട് മാറിപ്പോകൽ. ഇത്തവണ അത് നാടോടിനൃത്ത മത്സരവേദിയിലാണ്. കാസർകോഡ് ജില്ലയിലെ കക്കാട്ട് ജി എച്ച് എസ് സ്കൂളിൽ നടന്ന കലോത്സവത്തിലായിരുന്നു മനോഹരമായ ഈ രംഗം പിറന്നത്. തന്റെ നൃത്തം അവതരിപ്പിക്കാനായി വേദിയിലേക്ക് കൊച്ചുമിടുക്കി എത്തിയെങ്കിലും പ്ലേ ചെയ്ത പാട്ട് വേറെ. ഒരു വേള ശങ്കിച്ചു നിന്നു, പിന്നാലെ തന്റെ പാട്ട് വന്നപ്പോൾ അടിപൊളിയായി കളിക്കുകയും ചെയ്തു.

പാട്ട് മാറിയപ്പോൾ ആശങ്കയോടെ, കുഞ്ഞ് നിൽക്കുന്നതും തൊട്ടു പിന്നാലെ തന്റെ നൃത്തത്തിന്റെ പാട്ട് വന്നപ്പോൾ അടിപൊളിയായി നൃത്തം അവതരിപ്പിക്കുകയും ചെയ്തു.  ഏതായാലും ഈ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ആമി കുട്ടി എന്ന് സ്നേഹപൂർവം എല്ലാവരും വിളിക്കുന്ന കൊച്ചുമിടുക്കിക്ക് സ്കൂൾ കലോത്സവത്തിൽ ഏതായാലും ഒന്നാം സ്ഥാനം ലഭിച്ചു. ഇനി ഉപജില്ലയിൽ മത്സരിക്കണം.

കാസർകോഡ് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലാണ് ജി എച്ച് എസ് എസ് കക്കാട്ട് സ്കൂൾ. ഒക്ടോബർ 14, 15 ദിവസങ്ങളിൽ ആയിരുന്നു ഇവിടെ സ്കൂൾ കലോത്സവം. നടൻ ഉണ്ണിരാജ് ചെറുവത്തൂർ ആയിരുന്നു കലോത്സവ വേദിയിലെ മുഖ്യാതിഥി. 'ആ കുഞ്ഞ് മനസ്സ് വിഷമിച്ചപ്പോ സദസ്സും നിശബ്ദമായി..ശരിയായ പാട്ടു പ്ലേ ചെയ്യേണ്ട താമസം, തകർപ്പൻ നൃത്തച്ചുവടുമായി കലാകാരി വേദിയെ പുളകം കൊള്ളിച്ചു..കണ്ടിരുന്നവർ താളം പിടിച്ചു!' - എന്ന അടിക്കുറിപ്പുമായാണ് കൊച്ച് ആമിക്കുട്ടിയുടെ നൃത്ത വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ ഇതുവരെ കണ്ടത്.

English Summary:

Wrong Song, Right Moves: Little Girl's Kalolsavam Dance Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com