ADVERTISEMENT

പാട്ടും യാത്രകളും മാറ്റിവെച്ചാൽ ഗായിക റിമി ടോമിയുടെ ലോകം എന്ന് പറയുന്നത് കുട്ടികളാണ്. സഹോദരൻ റിങ്കു ടോമിയുടെ മകളായ കണ്മണിയും സഹോദരി റീനു ടോമിയുടെ മക്കളായ കുട്ടാപ്പിയും കുട്ടിമണിയും. കണ്മണിയും കുട്ടാപ്പിയും സ്കൂൾ ജീവിതവുമായി തിരക്കായതോടെ കുട്ടിമണിയാണ് ഇപ്പോൾ റിമിക്കൊപ്പം എല്ലാ സമയവും ഉള്ളത്. എപ്പോഴും ഒപ്പമുള്ളതിനാൽ തന്നെ കുട്ടിമണിയോട് റിമിക്ക് അൽപം സ്നേഹക്കൂടുതലുമുണ്ട്. കുട്ടിമണിക്കും തിരിച്ച് അങ്ങനെ തന്നെയാണ്. 

singer-rimi-tomy-family-time-with-kuttimani1
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം

കഴിഞ്ഞദിവസം കുട്ടിമണിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് 'എന്റെ സ്നേഹം, എന്റെ ലോകം, കുട്ടിമണി' എന്നാണ് റിമി കുറിച്ചത്. കുട്ടിമണി റിമിക്ക് ഉമ്മ നൽകുന്ന ചിത്രങ്ങളും കുട്ടിമണി പാർക്കിൽ കളിക്കുന്ന ചിത്രങ്ങളും കുട്ടിമണി റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും കുട്ടിമണിക്ക് ഒപ്പം യാത്രയിൽ പകർത്തിയ ചിത്രങ്ങളുെമാക്കെയാണ് റിമി പങ്കുവെച്ചിരിക്കുന്നത്.

കമന്റ് ബോക്സിൽ നിറയെ സ്നേഹവുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. കുട്ടിമണിക്ക് അന്വേഷണം അറിയിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. റിമിയുടെ സഹോദരി റീനു ടോമിയുടെ ഇളയ മകളാണ് കുട്ടിമണി. റീനുവിന്റെ മകൻ കുട്ടാപ്പിയും സഹോദരൻ റിങ്കുവിന്റെയും നടി മുക്തയുടെയും മകളായ കണ്മണിയെന്ന കിയാരയും റിമിയുടെ വിഡിയോകളിലെ സജീവ സാന്നിധ്യമാണ്. ഇവർക്കൊപ്പം പുറത്ത് ഔട്ടിംഗിന് പോകുന്നതും യാത്ര പോകുന്നതുമെല്ലാം റിമിയുടെ പ്രിയപ്പെട്ട കാര്യമാണ്.

English Summary:

Rimi Tomy Shares Adorable Moments with Niece Kuttimani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com