ADVERTISEMENT

മാനത്തെ അമ്പിളിമാമനെ നോക്കി കഥകള്‍‍ പറഞ്ഞിരുന്ന പഴയ കുട്ടികളല്ല ഇന്ന്.. മാറ്റത്തിന്‍റെ ട്രെന്‍ഡ് അവരുടെ ഭാഷയിലും രീതിയിലും ചിന്തയിലും വരെ പ്രതിഫലിക്കുന്നുണ്ട്.. കൂട്ടുകാരുടെ പിറന്നാളിന് സ്നേഹം നിറച്ച കത്തുമായി ഒരു കൗതുകത്തിന്‍റെ ഓര്‍മ്മച്ചെപ്പൊരുക്കിയ കാലത്തു നിന്നും ഇന്നത്തെ കുരുന്നുകള്‍ ഏറെ വളര്‍ന്നു. സോഷ്യല്‍ മീഡിയയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് വലിയ സര്‍പ്രൈസുകള്‍ പോലും അവരിന്ന് ഒരുക്കുന്നു എന്നതാണ് വാസ്തവം. അവിടെയും കൗതുകം നിറച്ച കുരുന്നു കയ്യൊപ്പുകള്‍ പതിഞ്ഞ ചെറു കത്തുകള്‍ ഇന്നും ബാക്കിയാവുന്നുണ്ട്.

ശിശുദിനത്തില്‍ കുരുന്നുകളുടെ ട്രെന്‍ഡും സംസാരവിഷയമാണല്ലോ..അങ്ങനെയെങ്കില്‍ ഒരു പിറന്നാള്‍ കത്താണ് താരം. ഒറ്റവായനയില്‍ ഒരക്ഷരം മനസ്സിലാവില്ല.. നാം ഇതുവരെ കേട്ടിട്ടില്ലാത്ത അനവധി നിരവധി പ്രയോഗങ്ങള്‍. കോട്ടയം തെള്ളകത്തെ ഹോളിക്രോസ് എച്ച്.എസ്.എസിലെ, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മീര  അവളുടെ ഉറ്റ സുഹൃത്ത് ശ്രീലക്ഷ്മിക്കെഴുതിയ പിറന്നാള്‍ കത്ത്.. കൗതുകം നിറച്ച അതിലെ പ്രയോഗങ്ങള്‍ നമ്മെ അമ്പരപ്പിക്കുന്നതാണ്. ഏതാണീ ഭാഷ എന്താണ് ഇവര്‍ പറയുന്നത്.. ഈ ചോദ്യത്തിനും ഇവര്‍ക്ക് മറുപടിയുണ്ട്. ഇതാണത്രേ ‘ജന്‍ ആൽഫാ ലാംഗ്വേജ്’.. ഇനി കുട്ടികളെയാണ് നാം കേട്ടു പഠിക്കേണ്ടത്..

English Summary:

Gen Alpha Language: What Are Kids Saying & Can You Understand It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com