'ഒന്ന് ചിരിക്കുവോ ചേച്ചി'; മകൾക്കൊപ്പം ക്രിസ്മസ് ട്രീ ഒരുക്കുന്ന വിഡിയോ പങ്കുവച്ച് ഭാമ
Mail This Article
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. മകൾക്കൊപ്പമുള്ള മനോഹരമായ ഒരു വിഡിയോ പങ്കു വെച്ചിരിക്കുകയാണ് താരം. മകളും ഭാമയും ചേർന്ന് ക്രിസ്മസ് ട്രീ ഒരുക്കുന്ന വിഡിയോ ആണ് ഇത്. ക്രിസ്മസ് ട്രീ ഒരുക്കി കൊണ്ടിരിക്കുകയാണ് ഭാമയും മകളും. അപ്പോൾ വിഡിയോ എടുക്കുന്ന വ്യക്തി 'ഒന്ന് ചിരിക്കുവോ ചേച്ചി' എന്ന് ചോദിക്കുകയാണ്. അപ്പോൾ ഭാമ ഒരു ചിരി ചിരിക്കുന്നതാണ് വിഡിയോ. 'പിന്നല്ല' എന്ന അടിക്കുറിപ്പോടു കൂടിയാണ് ഭാമ ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ചുവന്ന ഉടുപ്പിട്ടാണ് ഭാമയുടെ മകൾ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമ്മയുടെ ചിരി കഴിയുമ്പോൾ കുഞ്ഞ് കൈ ചെറുതായി ഒന്ന് അടിക്കുന്നുമുണ്ട്. 'കുറുമ്പ് ആണല്ലേ' എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. നിരവധി പേർ ലവ് ഇമോജി കൊണ്ട് ഭാമയ്ക്കും കുഞ്ഞിനും തങ്ങളുടെ സ്നേഹം അറിയിച്ചിട്ടുണ്ട്.
2020 ജനുവരിയിൽ ആയിരുന്നു കുടുംബസുഹൃത്തും വ്യവസായിയുമായ അരുണുമായി ഭാമയുടെ വിവാഹം കഴിഞ്ഞത്. 2021ൽ ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചു. എന്നാൽ, താൻ ഇപ്പോൾ സിംഗിൾ മദറാണെന്ന് വ്യക്തമാക്കി ഭാമ കുറിപ്പ് പങ്കുവെച്ചിരുന്നു. 'ഒരു സിംഗിള്‍ മദര്‍ ആകുന്നതു വരെ എനിക്ക് അറിയില്ലായിരുന്നു എത്രമാത്രം കരുത്തുള്ളവളാണ് ഞാനെന്ന്. എനിക്കു മുന്‍പിലുള്ള ഏക പോംവഴി കരുത്തുള്ളവളായിരിക്കുക എന്നത് മാത്രമായിരുന്നു. ഞാനും എന്റെ കുഞ്ഞും' - എന്ന് ഒരു കുറിപ്പ് പങ്കുവെച്ചാണ് ഭാമ താൻ സിംഗിൾ മദറാണെന്ന് പറഞ്ഞത്. ഭർത്താവുമൊത്തുള്ള ചിത്രങ്ങളും ഭാമ തന്റെ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരുന്നു.