ചുറ്റും നിരീക്ഷിച്ച് പ്രസവിക്കുന്നവരുടെ പേരെഴുതാന്‍ ചോദ്യം, ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ടീച്ചർ; വൈറലായി ഉത്തരക്കടലാസ്
Mail This Article
ജീവികളെ അവയുടെ പ്രജനന രീതിക്കനുസരിച്ച് പട്ടികപ്പെടുത്തുക എന്നതായിരുന്നു രണ്ടാം ക്ലാസിലെ ചോദ്യപ്പേപ്പറിലെ ഒരു ചോദ്യം. എന്നാൽ ഉത്തരക്കടലാസ് നോക്കിയ ടീച്ചര്‍ സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിച്ചുകാണില്ല ഇങ്ങനെ ഒരു ഉത്തരം ഒരു രണ്ടാം ക്ലാസുകാരിയുടെ ഉത്തരക്കടലാസാണ് ഇപ്പോള്‍ സൈബല്‍ ലോകത്ത് തരംഗമായിരിക്കുന്നത്. ചുറ്റുപാടും നിരീക്ഷിച്ച് മുട്ടയിടുന്നവരെയും പ്രസവിക്കുന്നവരെയും പട്ടിക തയാറാക്കാനായിരുന്നു ടീച്ചറുടെ നിര്‍ദേശം.
ഇതിനുള്ള ഉത്തരത്തിലാണ് പ്രസവിക്കുന്നവരുടെ പട്ടികയില്‍ ആനയ്ക്കും പൂച്ചയ്ക്കും പട്ടിക്കും പശുവിനുമൊപ്പം അധ്യാപികയുടെ പേരും കുട്ടി എഴുതിവച്ചത്. രണ്ടാംക്ലാസിലെ സമീരയും അനഘയുമാണ് സുനിത ടീച്ചറുടെ പേരും പ്രസവിക്കുന്നവരുടെ കൂട്ടത്തിൽ ചേര്‍ത്തത്. തിരുവനന്തപുരം തൈക്കാട് മോഡൽ എച്ച്എസ്എല്‍പിഎസിലെ അധ്യാപികയായ ജി എസ് സുനിത ഉത്തരക്കടലാസ് ഫെയ്സ്ബുക്കിൽ പങ്കുവച്ചു.‘രണ്ടാം ക്ലാസ് ഉത്തരക്കടലാസ്...ചുറ്റുപാടും നിരീക്ഷിച്ച് എഴുതാൻ പറഞ്ഞതാ. പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല. മുട്ടയിടുന്നവരും പ്രസവിക്കുന്നവരും...’ ഉത്തരക്കടലാസിനൊപ്പം അധ്യാപിക കുറിച്ചു.
പ്രിയ അധ്യാപകരേ,.
വിദ്യാർഥികൾക്കൊപ്പമുള്ള രസകരമായ അനുഭവങ്ങൾ, മറക്കാനാവാത്ത ഓർമകൾ, ഉള്ളുതൊട്ട നിമിഷങ്ങൾ... മനോരമ ഓൺലൈനുമായി പങ്കുവയ്ക്കാം. നിങ്ങളുടെ കുറിപ്പുകൾ children@mm.co.in എന്ന ഇ – മെയിലിലേക്ക് പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ മനോരമഓൺ ലൈനിൽ പ്രസിദ്ധീകരിക്കും