ADVERTISEMENT

കൊറോണക്കാലത്ത് ക്ലൂക്ലൂസ് പൊടി പരിചയപ്പെടുത്തി കൊണ്ട് ഒരു കൊച്ചുമിടുക്കൻ മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. വർഷം  കുറച്ച് കഴിഞ്ഞെങ്കിലും ആ ക്ലൂക്ലൂസ് പൊടി വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പഴയ റീൽ വീണ്ടും വൈറലായതോടെ കുഞ്ഞു ശിഥിൽ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. 

ആദ്യത്തെ റീൽ ചെയ്യുമ്പോൾ പൊടിയായിരുന്ന ക്ലൂക്ലൂസ് പൊടി ഇപ്പോൾ കുറച്ച് വലുതായിട്ടുണ്ട്. നാലാം ക്ലാസിലാണ് പഠിക്കുന്നത്. അച്ഛൻ സതീഷിന്റേയും അമ്മ ശാലുവിന്റേയും പിന്തുണയാണ് ശിഥിലിന് കൂടുതൽ റീലുകൾ ചെയ്യാൻ കരുത്ത് നൽകുന്നത്. ഒരു അനിയനുണ്ട് ശിവദ്. തൃശൂർ ജില്ലയിലെ ഇയ്യാൽ ആണ് ശിഥിലിന്റെ സ്വദേശം. ചൊവ്വന്നൂർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. 

LISTEN ON

കൊറോണക്കാലത്ത് ശിഥിലിന്റെ വീട്ടിൽ എല്ലാവർക്കും കൊറോണ പിടിപ്പെട്ടു. അന്ന് പഞ്ചായത്ത് മെമ്പർ ആണ് ഒരു ഗ്ലൂക്കോസ് ബോട്ടിൽ വീട്ടിൽ കൊണ്ടുവന്നു കൊടുത്തത്. ആ ഗ്ലൂക്കോസ് ബോട്ടിൽ വെച്ചാണ് ശിഥിൽ തന്റെ ആദ്യത്തെ വിഡിയോ ചെയ്തത്. വെള്ളമെടുക്കുന്ന ജെഗ്ഗിൽ ഫോൺ ചാരിവെച്ച് വിഡിയോ എടുക്കുകയായിരുന്നു.

ഏതായാലും പഴയ വിഡിയോ വൈറലായതോടെ പുതിയ വിഡിയോയുമായി ശിഥിൽ എത്തി. താനിപ്പോൾ നാലാം ക്ലാസിലാണ് പഠിക്കുന്നതെന്നും ഇനി അഞ്ചിലേക്ക് ആകുമ്പോൾ പുതിയ സ്കൂളിലേക്ക് മാറണമെന്നും വ്യക്തമാക്കിയാണ് വിഡിയോ. പുതിയ വിഡിയോയ്ക്ക് മനോഹരമായ കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. 'എവിടെ ആർന്നു ക്ലൂക്ലൂസ് പൊടിയേ', 'സ്നാപ്പ്ചാറ്റും നാടൻ മുട്ടയും പ്രത്തേകിച്ച് വിഡിയോയിൽ ഇടണം കേട്ടോ', 'ഈശ്വരാ..ദേ നിക്കുന്ന് ക്ലൂ ക്ലൂസ് പൊടി','ആശാനേ നമ്മൾ തപ്പി നടന്ന ആളെ കിട്ടി' ഇങ്ങനെ പോകുന്നു കമന്റുകൾ.

English Summary:

Remember Shithil & His Glucose powder The Cute Kid's Back With a New Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com