ADVERTISEMENT

ലോകത്തിലെ ഏറ്റവും ആഴവും വലുപ്പവുമുള്ള മലയിടുക്കാണ് തിബറ്റിലുള്ള യാർലങ് സാങ്പോ . ഏറ്റവും ആഴമുള്ള ഭാഗത്ത് താഴെ മുതൽ മുകളിൽ വരെ 20000 അടിയാണ് ഇതിനു പൊക്കമുള്ളത്. യുഎസിലെ അതിപ്രശസ്ത മലയിടുക്കായ ഗ്രാൻഡ് കാന്യണെക്കാൾ നീളമുള്ളതും അതിനെക്കാൾ 3 മടങ്ങ് ആഴമുള്ളതുമാണ് യാർലങ് സാങ്പോ.

നദികളിലെ എവറസ്റ്റ് എന്നറിയപ്പെടുന്ന യാർലങ് സാങ്പോ നദിയിൽ നിന്നാണ് ഈ പേര് ഈ മലയിടുക്കിന് ലഭിച്ചത്. വളരെ ദുർഘടമായ സഞ്ചാരഗതിയുള്ള നദിയാണ് ഇത്. ഈ നദി പിന്നീട് ബ്രഹ്മപുത്രയിൽ ലയിക്കും. യാർലങ് സാങ്പോ മലയിടുക്ക് വളരെ കാഠിന്യമേറിയതും പര്യവേക്ഷണങ്ങൾ വളരെക്കുറച്ചുമാത്രം നടക്കുന്നതുമായ മേഖലയാണ്. നാംച ബർവ, ഗ്യാല പേരി എന്നിങ്ങനെ രണ്ട് ഉയർന്ന പർവതങ്ങൾക്കിടയിലാണ് ഈ മലയിടുക്ക്.

ഈ വിശേഷങ്ങളെല്ലാം ഉള്ളപ്പോൾ തന്നെ മറ്റൊരു പ്രത്യേകതയും യാർലങ് സാങ്പോ മലയിടുക്കിനുണ്ട്. ഏഷ്യയിൽ ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പൊക്കമുള്ള മരം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 335 അടി പൊക്കമുള്ള ഒരു സൈപ്രസ് മരമാണ് ഇത്.യുഎസിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടി പ്രതിമയേക്കാ‍ൾ പൊക്കമുള്ളതാണ് ഈ മരം.

English Summary:

World's Deepest Canyon: Discover Asia's Tallest Tree Hidden Inside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com