ADVERTISEMENT

മാന്നാർ ∙ വംശനാശം സംഭവിച്ച ദിനോസറുകളുടെ ‘പേരും നാളും’ ഓർത്തെടുത്ത് റെക്കോർഡുകൾ സ്വന്തമാക്കുകയാണ് ദോഹ ഖത്തർ ബിർല സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ പത്മനാഭൻ നായർ. മാന്നാർ പള്ളിയമ്പിൽ വീട്ടിൽ ജയപ്രകാശിന്റെയും ജ്യോതിലക്ഷ്മിയുടെയും മകനായ ആറുവയസ്സുകാരൻ പത്മനാഭൻ ഇതിനകം വേൾഡ് റെക്കോർഡ്സ് ഓഫ്‌ യുകെ, ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്,ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടംപിടിച്ചിട്ടുണ്ട്.

ഒരു മിനിറ്റിൽ 41 വ്യത്യസ്ത ഇനം ദിനോസറുകളെയും അഞ്ചു മിനിറ്റിൽ 97 ഇനങ്ങളുമാണ് പത്മനാഭൻ തിരിച്ചറിഞ്ഞത്. 130 വ്യത്യസ്ത ഇനം ദിനോസറുകളെ തിരിച്ചറിഞ്ഞ് ഇടതടവില്ലാതെ അവയുടെ പേരു പറയാൻ ഈ കൊച്ചുമിടുക്കനു കഴിയും. പിറന്നാൾ സമ്മാനമായി കിട്ടിയ ഒരു പുസ്തകത്തിൽ നിന്നാണ് ദിനോസോറുകളുടെ പേരുകൾ മനഃപാഠമാക്കുന്ന ശീലം തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com