ADVERTISEMENT

ആലപ്പുഴ ∙ ആർഎസ്എസ് നേതാവ് ആർ.ബാലശങ്കർ ഉയർത്തിയ ‘ബ‍ിജെപി– സിപിഎം ഡീൽ’ പ്രയോഗം ഏശാതെ ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പു ഫലം.  എൽഡിഎഫ് സ്ഥാനാർഥി സജി ചെറ‍ിയാൻ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിനെക്കാൾ ഭൂരിപക്ഷം വർധിപ്പിച്ചപ്പോൾ ബിജെപി വോട്ട് വിഹിതം നേരിയ വ്യത്യാസത്തോടെ നിലനിർത്തി. അതേസമയം, യുഡിഎഫിന് വലിയ വോട്ട് നഷ്ടമുണ്ടാകുകയും ചെയ്തു. ഇത്തവണ 71293 വോട്ട് സ്വന്തമാക്കിയ സജി ചെറിയാൻ, ഉപതിരഞ്ഞെടുപ്പിൽ േനടിയതിനെക്കാൾ 3990 വോട്ട് അധികം നേടി.

ഉപതിരഞ്ഞെടുപ്പിൽ നേടിയ 20956 വോട്ടിന്റെ ഭൂരിപക്ഷം 31984 ആയി വർധിപ്പിച്ച് ചെങ്ങന്നൂർ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. ബിജെപിക്ക് 2016 ലെ തിരഞ്ഞെടുപ്പിനെക്കാൾ 8189 വോട്ട് കുറഞ്ഞെങ്കിലും 2018 ലെ ഉപതിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 777 വോട്ടിന്റെ വ്യത്യാസം മാത്രമേയുള്ളൂ. കോൺഗ്രസിന് ഉപതിരഞ്ഞെടുപ്പിനെക്കാൾ 6038 വോട്ടും 2016 ലെ  നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 5588 വോട്ടും കുറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com