കണ്ടുപിടിത്തങ്ങളുടെ ‘ബോംബ് പൊട്ടിച്ച്’ വിവേക്; സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാൻ ചെലവുകുറഞ്ഞ ഉപകരണം
Mail This Article
തുറവൂർ ∙ കോവിഡ് വ്യാപനം തടയാൻ അണുനശീകരണത്തിനായി അൾട്രാവയലറ്റ് ഉപകരണവും, സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാൻ ചെലവ് കുറഞ്ഞ ഉപകരണവും നിർമിച്ച് ശ്രദ്ധേയനാകുകയാണു കേരള പൊലീസ് ബോംബ് സ്ക്വാഡിലെ സിവിൽ പൊലീസ് ഒാഫിസറായ തുറവൂർ ഭത്ഗമയയിൽ സുകുമാരന്റെ ഉമ്മയമ്മയുടെയും മകൻ എസ്.വിവേക്. സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനായി പോക്കറ്റിലിട്ടു നടക്കാവുന്ന വലുപ്പത്തിലുള്ള ബോംബ് ബ്ലാസ്റ്റിങ് യന്ത്രമാണ് വികസിപ്പിച്ചത്.
അര ലക്ഷം മുതൽ ഒരു ലക്ഷം വരെ വിലയുള്ള ബ്ലാസ്റ്റിങ് മെഷീനാണ് 3000 രൂപയ്ക്കു നിർമിച്ചത്. പവർ ഓൺ എന്ന് പേരിട്ട ഉപകരണം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്)ന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. 50,000 മുതൽ 2.40 ലക്ഷം വിലമതിക്കുന്ന കോവിഡ് അണുനശീകരണത്തിനായ അൾട്രാവയലറ്റ് മെഷീൻ ഉണ്ടാക്കാൻ 10,000 രൂപയാണ് ചെലവായത്. കൊച്ചിയിലെ ബോബ് സ്ക്വാഡിലെ സ്പെഷൽ ബ്രാഞ്ച് ഓഫിസിൽ മെഷീൻ കൈമാറി. ഭാര്യ:രശ്മി