ADVERTISEMENT

തുറവൂർ ∙ മുൻമന്ത്രി  കെ.ആർ.ഗൗരിയമ്മയുടെ ചിതാഭസ്മം അന്ധകാരനഴിയിൽ നിമജ്ജനം ചെയ്തു.  ആലപ്പുഴ ചാത്തനാട്ടെ വസതിയിലായിരുന്ന ചിതാഭസ്മം ഗൗരിയമ്മ ജനിച്ചു വളർന്ന വെട്ടയ്ക്കൽ കളത്തിപറമ്പിൽ വീട്ടിൽ കൊണ്ടുവന്ന് പ്രത്യേക പൂജകൾക്കു ശേഷമാണ് നിമജ്ജനം ചെയ്തത്. ബന്ധുക്കളുടെയും പാർട്ടി പ്രവർത്തകരുടെയും ആഗ്രഹ പ്രകാരമായിരുന്നു ഇത്. ഗൗരിയമ്മയുടെ സഹോദരിയുടെ മകൾ റിട്ട.പ്രഫ.ബീനകുമാരിയുടെ മകൻ കുഞ്ചുവാണ് ചിതാഭസ്മം കടലിൽ ഒഴുക്കിയത്.

എ.എം.ആരിഫ് എംപി, മാരിടൈം ബോർഡ് അംഗം എൻ.പി.ഷിബു, ഗൗരിയമ്മയുടെ സഹോദരന്റെ മകൻ കെ.ആർ.ദയാനന്ദ ബാബു, ജെഎസ്എസ് ജില്ലാ സെക്രട്ടറി വി.പി.സന്തോഷ്, എ.ബി.രാധാകൃഷ്ണൻ, ഹാപ്പി ആബു തുടങ്ങിയവർ  പങ്കെടുത്തു. ചടങ്ങിൽ പൊതുപ്രവർത്തകരും പാർട്ടിപ്രവർത്തകരും ബന്ധുക്കളുമായി നൂറോളം പേർ പങ്കെടുത്തു. തുടർന്ന് വെട്ടയ്ക്കൽ ദേശാഭിമാനി വായനശാലയിൽ നടന്ന അനുസ്മരണ സമ്മേളനം എ.എം.ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.കെ.ബിനോയ് അധ്യക്ഷനായി. എസ്.പി.സുമേഷ്, വി.എ.അനീഷ്, പി.എം.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com