തലവടി പഞ്ചായത്തിലെ കാഞ്ഞിരാടിപ്പടി– കറുകപ്പറമ്പ് റോഡ് നിർമാണം പൂർത്തിയായില്ല; നാട്ടുകാർ ദൂരിതത്തിൽ
Mail This Article
എടത്വ ∙ തലവടി പഞ്ചായത്തിലെ കാഞ്ഞിരാടിപ്പടി– കറുകപ്പറമ്പ് റോഡിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ നാട്ടുകാർ ദൂരിതത്തിൽ. തകർന്ന റോഡു നന്നാക്കാൻ ലക്ഷക്കണക്കിനു രൂപ അനുവദിച്ചിട്ടും കരാർ ഏറ്റെടുത്ത് 2 വർഷം ആകാറായിട്ടും പുരോഗതിയൊന്നുമില്ല.കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ കാലൊടിഞ്ഞ വലിയ പറമ്പിൽ ഗൗരിയമ്മ (85) യെ ഒരു കിലോമീറ്ററോളം ചുമന്നാണ് ആംബുലൻസ് വരെ എത്തിച്ചത്. തലവടി കാഞ്ഞിരാടി പടി മുതൽ കറുകപറമ്പു- വടക്കേപറമ്പു പടി വരെ ഒരു കിലോമീറ്ററിൽ വരുന്ന റോഡ് കുണ്ടും കുഴിയും ആയി ചെളിക്കുഴി ആയി കിടക്കുകയാണ്.
വാഹനം എത്താത്തിനാൽ കാലൊടിഞ്ഞു കിടന്ന ഗൗരിയമ്മയെ കൊണ്ടു പോകാൻ പറ്റാത്ത വിവരം അറിഞ്ഞ് വാർഡ് അംഗം സുജ സ്റ്റീഫൻ ഇടപെടുകയായിരുന്നു. ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്. മണ്ഡലം പ്രസിഡന്റ് സി. പി. സൈജേഷ്, അനിഷ് ചാക്കോ, ജിബിൻ പുരയ്ക്കൽ, ലിന്റോ എം.ചാക്കോ, അലക്സ് മാത്യൂസ്, വിപിൻ സേവ്യർ, വി.അഖിൽ, അമ്പാടി ശിവൻ, ജോനാസ് പോത്തൻ, ജിബിൻ ഇടമണലിൽ എന്നിവരുടെ നേതൃത്വത്തിൽ ആണ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
2018 ൽ പ്രളയ സമയത്ത് റോഡിൽ വെള്ളം നിറഞ്ഞ് യാത്ര ചെയ്യാൻ പറ്റാതെ വരുകയും ആശുപത്രിയിൽ എത്തിക്കാൻ വൈകുകയും ചെയ്തതിനെ തുടർന്ന് കറുകപ്പറമ്പിൽ തങ്കപ്പൻ മരിച്ചിരുന്നു.ഇതേ തുടർന്നാണ് അന്നത്തെ എംഎൽഎ തോമസ് ചാണ്ടി റോഡ് നിർമിക്കാൻ ആസ്തി വികസന ഫണ്ടിൽ പെടുത്തി 25 ലക്ഷം രൂപ അനുവദിച്ചിരുന്നു