ADVERTISEMENT

ചെങ്ങന്നൂർ ∙ സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ഫോക്‌ലോർ അക്കാദമിയുടെയും അമ്മ മലയാളം സാംസ്കാരിക സംഘടനയുടെയും നേതൃത്വത്തിൽ സാംസ്കാരിക സമ്മേളനവും മുടിയേറ്റ് സന്ധ്യയും നാളെ 5 ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ. വിനീത് മാത്തൂർ ‘സ്വാതന്ത്ര്യസമരത്തിൽ ചെങ്ങന്നൂർ’ എന്ന വിഷയം അവതരിപ്പിക്കും. ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനാകും. തുടർന്നു ഡോ.ബിന്ദു പാഴൂരും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റ് സന്ധ്യ.

 

ലോക് താന്ത്രിക് യുവജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതി എൽജെഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്യുന്നു.
ലോക് താന്ത്രിക് യുവജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതി എൽജെഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്യുന്നു.

മുളക്കുഴ ∙ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷ ഭാഗമായി മുളക്കുഴ പഞ്ചായത്ത് ഓഫിസിൽ പ്രസിഡന്റ് എൻ. പത്മാകരൻ ദേശീയപതാക ഉയർത്തി. പഞ്ചായത്തിലെ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചു സ്വാതന്ത്ര്യത്തിന്റെ 75 വർഷം എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി. വിജയികൾക്കു പ്രസിഡന്റ് സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് രമാ മോഹൻ, അംഗങ്ങളായ കെ.കെ.സദാനന്ദൻ, മറിയക്കുട്ടി കെ.പി. പ്രദീപ് , ബിനു കുമാർ, ബിജോയ്, ടി. അനു, മഞ്ജു, സാലി, പ്രിജിലിയ, സെക്രട്ടറി ജ്യോതിഷ് കുമാർ, ഉദ്യോഗസ്ഥരായ പ്രദീപ് , ബാനർജി, ശുഭ അശ്വതി, റിൻസി എന്നിവർ പ്രസംഗിച്ചു.

ചെങ്ങന്നൂർ ∙അങ്ങാടിക്കൽ എസ്‌സിആർവി ടിടിഐയിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും സാമൂഹ്യ ശാസ്ത്ര ക്ലബിന്റെയും ഉദ്ഘാടനം ചെങ്ങന്നൂർ നഗരസഭാധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് നിർവഹിച്ചു. എം.കെ മനോജ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.രാധാകൃഷ്ണൻ നായർ, വി. സുരേഷ്, ശുഭ ചന്ദ്രൻ, ആഷ്‌ലി. പി. കോശി, ജി. ശരണ്യ, അന്ന എലിസബത്ത് , എൽസ കെ.തോമസ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എൽപി. രേഖ സമ്മാനദാനം നിർവഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

 

മാന്നാർ ∙ കുരട്ടിക്കാട് നാഷനൽ ഗ്രന്ഥശാലയും 8-ാം വാർഡ് കുടുംബശ്രീ എഡിഎസിന്റെയും നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി ഷാജ്‌ലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വൽസല ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാന്നാർ അബ്ദുൽ ലത്തീഫ്, ഡോ. കെ. ബാലകൃഷ്ണപിള്ള, എൽ.പി. സത്യപ്രകാശ്, ഇന്ദിരാകുമാരി, മണി മുരുകൻ രാധ മീനത്തേതിൽ പ്രസംഗിച്ചു.

 

മാന്നാർ ∙ എക്സ് സർവീസ് ലീഗ് മാന്നാർ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷവും ആസാദി കാ അമൃത് മഹോത്സവം സമാപനവും ഇന്ന് 9ന് മാന്നാർ വിമുക്തഭട ഭവനിൽ നടക്കും.ചെങ്ങന്നൂർ താലൂക്ക് യൂണിയൻ സെക്രട്ടറി കെ.സി. രാഘവൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഭാസ്കരൻ ആചാരി അധ്യക്ഷത വഹിക്കും.

 

മാന്നാർ ∙ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 75–ാം സ്വതന്ത്ര്യദിന ആഘോഷം ഇന്ന് 8.30ന് പാണ്ടനാട് മിത്രമഠം ജംക‌്‌ഷനിൽ മുൻകെപിസി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ അധ്യക്ഷത വഹിക്കും.

 

ബുധനൂർ ∙ നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 75–ാം സ്വതന്ത്ര്യദിന ആഘോഷം ഇന്ന്  3ന് ബുധനൂർ കിഴക്ക് കണ്ണങ്കരേത്ത് ഭവനത്തിൽ നടക്കും. സൗജന്യ മുട്ടക്കോഴി വളർത്തൽ പദ്ധതിയായ അടുക്കള മുറ്റത്തെ നന്മയുടെ രണ്ടാം ഘട്ട വിതരണ റജിസ്ട്രേഷൻ ഉദ്ഘാടനം ഡി. നാഗേഷ്കുമാർ നിർവഹിക്കും.

ചെങ്ങന്നൂർ ∙ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് ലോക് താന്ത്രിക് യുവജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ കെ.ആർ.പ്രഭാകരൻ നായർ ബോധിനി സ്വാതന്ത്ര്യദിന സന്ദേശം നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് ആർ.പ്രസന്നൻ, യുവജനതാദൾ ജില്ലാ സെക്രട്ടറി കുര്യൻ മൈനാത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ജയചന്ദ്രൻ ആലക്കോട്, പി.അജേഷ്, എം.അഖിൽ, ഗീതു മാന്നാർ, എസ്.അഖിലേഷ് എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com